തെരഞ്ഞെടുപ്പ് ഫലം 'ജോത്സ്യന്‍'  പ്രവചിക്കേണ്ട ; നിയമ വിരുദ്ധമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇത്തരം പ്രവചനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും മറ്റ് വിധത്തില്‍ പരസ്യപ്പെടുത്തുന്നും കുറ്റകരമാക്കിയിട്ടുണ്ട്. 
തെരഞ്ഞെടുപ്പ് ഫലം 'ജോത്സ്യന്‍'  പ്രവചിക്കേണ്ട ; നിയമ വിരുദ്ധമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പിന് ശേഷം  ജ്യോത്സ്യന്‍മാര്‍ വഴിയുള്ള ഫലപ്രവചനം വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജ്യോതിഷികള്‍, രാഷ്ട്രീയ നിരീക്ഷകര്‍ എന്നിവരുടേത് അടക്കം ഒരു തരത്തിലുമുള്ള പ്രവചനങ്ങള്‍ വേണ്ടെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. നിയമ വിരുദ്ധമായ പ്രവര്‍ത്തിയാണ് അത്. ഇത്തരം പ്രവചനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും മറ്റ് വിധത്തില്‍ പരസ്യപ്പെടുത്തുന്നും കുറ്റകരമാക്കിയിട്ടുണ്ട്. 

എക്‌സിറ്റ്‌പോളുകള്‍ക്ക് നേരത്തേ തന്നെ കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒന്നാം ഘട്ട  വോട്ടെടുപ്പ് നടക്കുന്ന ദിവസമായ ഏപ്രില്‍ 11 രാവിലെ ഏഴ് മണി മുതല്‍ മെയ് 19 വൈകിട്ട് ആറര വരെയാണ് വിലക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com