നക്‌സല്‍ ആക്രമണം; ബിജെപി എംഎല്‍എ കൊല്ലപ്പെട്ടു

ദന്തേവാഡ എംഎല്‍എയായ ബീമാ മണ്ഡാവിയാണ് കൊല്ലപ്പെട്ടത്
നക്‌സല്‍ ആക്രമണം; ബിജെപി എംഎല്‍എ കൊല്ലപ്പെട്ടു


റാഞ്ചി: നക്‌സല്‍ ആക്രമണത്തില്‍ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടു. ദന്തേവാഡ എംഎല്‍എയായ ബീമാ മണ്ഡാവിയാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്നു നാല് അംഗരക്ഷകരും  കൊല്ലപ്പെട്ടു. ദന്തേവാഡ ജില്ലയില്‍ വെച്ച് ഇവരെ ഒരു കൂട്ടം നക്‌സലൈറ്റുകള്‍ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. എംഎല്‍എ സഞ്ചരിച്ച വാഹനത്തിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എംഎല്‍എയാണെന്ന് ഡിഐജി  പി സുന്ദര്‍ രാജ് പറഞ്ഞു. എംഎല്‍എയോടൊപ്പം നിരവധി ബിജെപി നേതാക്കളുമുണ്ടായിരുന്നു. തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെയാണ് എംഎല്‍എ കൊല്ലപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com