സ്റ്റാലിന്‍ കരുണാനിധിയെ വീട്ടുതടങ്കലിലാക്കി, ചികിത്സ നിഷേധിച്ചു; രണ്ടുവര്‍ഷം സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു: ഗുരുതര ആരോപണവുമായി പളനിസാമി

ഡിഎംകെ സ്ഥാപകനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം കരുണാധിയുടെ മരണത്തില്‍ മകന്‍ എംകെ സ്റ്റാലിന് എതിരെ ഗുരുതര ആരോപണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി.
സ്റ്റാലിന്‍ കരുണാനിധിയെ വീട്ടുതടങ്കലിലാക്കി, ചികിത്സ നിഷേധിച്ചു; രണ്ടുവര്‍ഷം സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു: ഗുരുതര ആരോപണവുമായി പളനിസാമി

ചെന്നൈ: ഡിഎംകെ സ്ഥാപകനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം കരുണാധിയുടെ മരണത്തില്‍ മകന്‍ എംകെ സ്റ്റാലിന് എതിരെ ഗുരുതര ആരോപണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി. രണ്ടുവര്‍ഷമായി അദ്ദേഹത്തിന് മിണ്ടാന്‍ കഴിയില്ലായിരുന്നുവെന്ന് ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്ന് തനിക്ക് വിവരം ലഭിച്ചുവെന്ന് പളനിസാമി പറഞ്ഞു. കരുണാധിയുടെ മരണം സര്‍ക്കാര്‍ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന് നല്ല ചികിത്സ നല്‍കിയിരുന്നെങ്കില്‍ സ്റ്റാലിന്‍ ഡിഎംകെ അധ്യക്ഷനാകുമായിരുന്നില്ല. സ്റ്റാലിന്‍ അദ്ദേഹത്തിന്റെ അച്ഛനെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയായിരുന്നു- പളനിസാമി ആരോപിച്ചു. 

2018 ഏപ്രില്‍ ഏഴിനാണ് കരുണാനിധി മരിച്ചത്. മറീനാ ബീച്ചില്‍ അദ്ദേഹത്തിന് അന്ത്യവിശ്രമ സ്ഥലം നല്‍കാന്‍ തയ്യാറാകാതിരുന്ന എഐഎഡിഎംകെ സര്‍ക്കാര്‍ നിലപാട് വിവാദമായിരുന്നു. പിന്നീട് മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് കരുണാനിധിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമ സ്ഥലം ഒരുക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com