അച്ഛന്റെ കര്‍മ്മഭൂമി, കുടുംബം പാവനമായി കരുതുന്ന മണ്ണ്; അമേഠിയെക്കുറിച്ച് പ്രിയങ്ക

സഹോദരനും എഐസിസി അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി അമേഠിയില്‍ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴാണ് പ്രിയങ്കയുടെ പ്രതികരണം
അച്ഛന്റെ കര്‍മ്മഭൂമി, കുടുംബം പാവനമായി കരുതുന്ന മണ്ണ്; അമേഠിയെക്കുറിച്ച് പ്രിയങ്ക

ന്യൂഡല്‍ഹി: അച്ഛന്റെ കര്‍മ്മഭൂമിയാണ് അമേഠിയെന്നും തങ്ങളുടെ കുടുംബം ഏറ്റവും പാവനമായി കരുതുന്ന ഇടമാണ് അതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. സഹോദരനും എഐസിസി അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി അമേഠിയില്‍ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴാണ് പ്രിയങ്കയുടെ പ്രതികരണം. പ്രിയങ്കയ്ക്ക് പുറമെ അമ്മയും യുപിഎ അധ്യക്ഷനുമായ സോണിയ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. 

ചില ബന്ധങ്ങള്‍ക്ക് ഹൃദയത്തിലാണ് സ്ഥാനം. അത്തരമൊരു ബന്ധമാണ് അമേഠിയുമായുള്ളത്. അച്ഛന്റെ കര്‍മ്മഭൂമിയായിരുന്നു ഇത്. കുടുംബം പാവനമായി കരുതുന്ന മണ്ണാണ്. അതുകൊണ്ടാണ് രാഹുലിന്റെ പത്രിക സമര്‍പ്പണത്തിന് കുടുംബം മുഴുവന്‍ വരാന്‍ കാരണമെന്നും പ്രിയങ്ക പ്രതികരിച്ചു. 

അമേഠിയില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇത് നാലാം തവണയാണ് ഇവിടെ നിന്ന് ജനവിധി തേടാന്‍ ഒരുങ്ങുന്നത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിരാളി. അമേഠിയെ കൂടാതെ രാഹുല്‍ വയനാട്ടിലും മത്സരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com