'ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ വി​ക്ഷേ​പ​ണ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം'; തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത കുറയുന്നു, ആശങ്ക അറിയിച്ച് രാഷ്ട്രപതിക്ക് കത്ത് 

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​തയിലും പ്രവർത്തനത്തിലും ആശങ്ക അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിരമിച്ച ഉന്നത ഉദ്യോ​ഗസ്ഥർ കത്ത് നൽകി
'ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ വി​ക്ഷേ​പ​ണ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം'; തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത കുറയുന്നു, ആശങ്ക അറിയിച്ച് രാഷ്ട്രപതിക്ക് കത്ത് 

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​തയിലും പ്രവർത്തനത്തിലും ആശങ്ക അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിരമിച്ച ഉന്നത ഉദ്യോ​ഗസ്ഥർ കത്ത് നൽകി. കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ളി​ലും വി​വി​ധ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ലും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന 66 പേ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.മാതൃകാ പെരുമാറ്റച്ചട്ടം ലംഘി‌ച്ചതായുളള ആരോപണം ഉയർന്ന കേസുകൾ കൈകാര്യം ചെയ്യുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വീഴ്ച വരുത്തി. പ്രത്യേകിച്ച് കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് നേരെ ഉയർന്ന ആരോപണങ്ങളിൽ ഇടപെടുന്നതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വൈമനസ്യം കാണിക്കുന്നതായി  കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ന​മോ ടി​വി​യു​ടെ പ്ര​ക്ഷേ​പ​ണം, ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ വി​ക്ഷേ​പ​ണ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം തു​ട​ങ്ങി ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന​വ​രു​ടെ തെ​റ്റു​ക​ൾ തെരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കത്തിൽ ആരോപിക്കുന്നു.  മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച സം​ഭ​വ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് കമ്മിഷൻ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​റി​ല്ല. കേ​ന്ദ്ര​ത്തി​ൽ ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ർ​ട്ടി പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ക്കു​മ്പോഴും അ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്യു​മ്പോഴും കമ്മിഷൻ സ്വീകരിച്ച ന​ട​പ​ടി​ക​ൾ ത​ങ്ങ​ൾ​ക്ക് ദുഃ​ഖ​മു​ണ്ടാ​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജീ​വി​ത​ക​ഥ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ച​ല​ച്ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ്, യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ മോ​ദി​സേ​ന പ​രാ​മ​ർ​ശം, ന​മോ ടി​വി​യു​ടെ പ്ര​ക്ഷേ​പ​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ കമ്മിഷൻ വീ​ഴ്ച വ​രു​ത്തി.

 ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ വി​ക്ഷേ​പ​ണ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ൽ ച​ട്ട​ലം​ഘ​ന​മി​ല്ലെ​ന്നാ​യി​രു​ന്നു കമ്മിഷൻ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com