പിതാവിന്റെ പാപങ്ങൾ രാഹുലിനെ അലട്ടുന്നു; മറുപടിയുമായി മോദി

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വി​ന്‍റെ പാ​പ​ങ്ങ​ളി​ൽ ഉ​ഴ​റു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
പിതാവിന്റെ പാപങ്ങൾ രാഹുലിനെ അലട്ടുന്നു; മറുപടിയുമായി മോദി

പ​നാ​ജി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വി​ന്‍റെ പാ​പ​ങ്ങ​ളി​ൽ ഉ​ഴ​റു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. റ​ഫാ​ൽ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​റ​ത്തു​വ​ന്ന ര​ഹ​സ്യ​രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്ന സു​പ്രീം കോ​ട​തി​ വി​ധി മു​ൻ നി​ർ​ത്തി രാ​ഹു​ൽ ന​ട​ത്തി​യ വിമർശനങ്ങൾക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മോ​ദി. പ​നാ​ജി​യി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​ണ് മോ​ദി രാജീവ് ​ഗാന്ധിയെ പരാമർശിച്ച്  പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്.

ചി​ല സ​മ​യ​ങ്ങ​ളി​ൽ താ​ൻ ആ​ലോ​ചി​ക്കാ​റു​ണ്ട് എ​ന്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഇ​ത്ര​യും നു​ണ​ക​ൾ പ​റ​യു​ന്ന​ത്? ബോ​ഫോ​ഴ്സ് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പി​താ​വി​ന്‍റെ പാ​പം അ​യാ​ളു​ടെ മ​ന​സി​നെ അ​ല​ട്ടു​ന്നു​ണ്ടെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. അ​വ ക​ഴു​കി​ക്ക​ള​യാ​ൻ, അ​ദ്ദേ​ഹം മ​റ്റു​ള്ള​വ​രി​ൽ അ​തേ പാ​പ​ങ്ങ​ൾ ആ​രോ​പി​ക്കു​ക​യാ​ണ്- മോ​ദി പ​റ​ഞ്ഞു. 

നേ​ര​ത്തെ കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണെ​ന്ന് കോ​ട​തി​യും അം​ഗീ​ക​രി​ച്ച​താ​യി രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞി​രു​ന്നു.  അഴിമതിയെ കുറിച്ചുള്ള സംവാദത്തിന് നരേന്ദ്രമോദിയെ താന്‍ വെല്ലുവിളിക്കുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.സുപ്രിംകോടതി നിയമതത്വം ഉയര്‍ത്തിപ്പിടിച്ചെന്ന് സുപ്രിംകോടതി വിധി സ്വാഗതം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അഭിപ്രായപ്പെട്ടു. ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സുപ്രധാന രേഖകള്‍ പോലും കോടതിയില്‍ നിന്ന് മറച്ചുവെച്ചു. സത്യം മറയ്ക്കാന്‍ നൂറു കള്ളങ്ങള്‍ മോദി പറഞ്ഞു. ഒടുവില്‍ സത്യം പുറത്തുവന്നുവെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

ഔദ്യോഗിക രഹസ്യനിയമത്തിന്റെ മറവില്‍ മോദിക്ക് അഴിമതി മറച്ചുവെക്കാനാവില്ല. മോദിയുടെ കള്ളത്തരം പൊളിഞ്ഞുവെന്നും കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കി. മോദിക്ക് റഫാല്‍ ഇടപാടില്‍ പങ്കുണ്ടെന്ന സത്യം തെളിയുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പറഞ്ഞു. ഇടപാടില്‍ വന്‍ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രിംകോടതി തള്ളിയിരുന്നു. രേഖകള്‍ക്ക് വിശേഷാധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചത് മോഷ്ടിച്ച രേഖകളാണെന്നും, ഇത് പരിഗണിക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി.

അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച രേഖകള്‍ അടക്കം എല്ലാ രേഖകളും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം പുതിയ രേഖകള്‍ പരിശോധിക്കും. പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതി സുപ്രിംകോടതി പിന്നീട് വ്യക്തമാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com