മോദി സര്‍ക്കാരിന് നിര്‍ണായക ദിവസം; റഫാല്‍ രേഖകള്‍ പരിശോധിക്കണോ വേണ്ടയോ?; സുപ്രീംകോടതി ഇന്ന് വിധി പറയും

മോഷണം പോയവയെന്നും സവിശേഷ സ്വഭാവമുള്ളവയെന്നും കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന റഫാല്‍ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കണോ എന്ന കാര്യത്തില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും
മോദി സര്‍ക്കാരിന് നിര്‍ണായക ദിവസം; റഫാല്‍ രേഖകള്‍ പരിശോധിക്കണോ വേണ്ടയോ?; സുപ്രീംകോടതി ഇന്ന് വിധി പറയും


ന്യൂഡല്‍ഹി: മോഷണം പോയവയെന്നും സവിശേഷ സ്വഭാവമുള്ളവയെന്നും കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന റഫാല്‍ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കണോ എന്ന കാര്യത്തില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് കെഎം ജോസഫും ഉള്‍പ്പെട്ട ബഞ്ചാവും ബുധനാഴ്ച വിധി പറയുക.

മാധ്യമ വാര്‍ത്തകളില്‍ വന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിച്ചതാണെന്നും അതിനാല്‍ പരിഗണിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു. ഇത് വിശേഷാധികാരമുള്ള രേഖകളാണെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ വാദിച്ചിരുന്നു. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി തന്നെ അധ്യക്ഷനായ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്. ജസ്റ്റിസുമാരയ സഞ്ജയ് കിഷന്‍, കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങള്‍. ഈ ഹര്‍ജികള്‍ നിലനില്‍ക്കുമോ എന്നും കേസ് പുനഃപരിശോധിക്കണമോ എന്നതിലും കോടതി പിന്നീട് വിധി പറയും. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ പ്രതിപക്ഷത്തിനും സര്‍ക്കാരിനും ഒരു പോലെ നിര്‍ണായകമാകും സുപ്രീംകോടതി ഉത്തരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com