ഹിന്ദു സമുദായത്തിനെതിരായ പരാമര്‍ശം; ചന്ദ്രശേഖര റാവുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ് 

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു
ഹിന്ദു സമുദായത്തിനെതിരായ പരാമര്‍ശം; ചന്ദ്രശേഖര റാവുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ് 

ന്യൂഡല്‍ഹി: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പെരുമാറ്റച്ചട്ട ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ഈ മാസം 12ന് വൈകുന്നേരത്തിന് മുന്‍പ് മറുപടി നല്‍കണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 

ഹിന്ദു മതത്തിനെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി വിശ്വഹിന്ദു പരിഷത്ത് തെലങ്കാന സംസ്ഥാന പ്രസിഡന്റ് എം രാമ രാജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. മാര്‍ച്ച് 17ന് കരിംനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ചന്ദ്രശേഖര റാവു ഹിന്ദുക്കള്‍ക്കെതിരായ അപമാനകരമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

തെലുഗിലുള്ള പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസംഗം സമുദായങ്ങള്‍ തമ്മിലുള്ള സാമൂഹികവും മതപരവുമായ ഐക്യം തകര്‍ക്കുന്നതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com