ഇനി മുതല്‍ ക്ലാസുകളില്‍ സംഗീതവും നൃത്തവും പാചകകലയും; കലാവിഷയങ്ങള്‍ നിര്‍ബന്ധമാക്കാന്‍ സിബിഎസ്ഇ തീരുമാനം
By സമകാലികമലയാളം ഡെസ്‌ക് | Published: 11th April 2019 01:02 AM |
Last Updated: 11th April 2019 01:02 AM | A+A A- |

ന്യൂഡല്‍ഹി: ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പാഠ്യേതര കലാ വിഷയങ്ങള്‍ നിര്‍ബന്ധമാക്കാന്‍ സിബിഎസ്ഇ തീരുമാനം. വിദ്യാഭ്യാസം പാഠപുസ്തകത്തിന് പുറത്തുള്ള കാര്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ചുവടുവെയ്പ്പ്.അടുത്ത അധ്യയന വര്‍ഷം മുതല്‍ കലാസംയോജിത പഠനം നിര്‍ബന്ധമാക്കാനാണ് ബോര്‍ഡ് ഒരുങ്ങുന്നത്.
പുതിയ നിര്‍ദേശപ്രകാരം സംഗീതം, നൃത്തം, ദൃശ്യകലകള്‍, നാടകം എന്നിവ എല്ലാ ക്ലാസുകളിലും ആറുമുതല്‍ എട്ട് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പാചക കലയും പഠനവിഷയമാകും. വിളകള്‍, കാര്‍ഷിക രീതികള്‍, കീടനാശിനികളുടെ ഉപയോഗം, പോഷകാഹാരം എന്നിവയെ കുറിച്ചും പാചക കലയോടൊപ്പം കുട്ടികള്‍ പഠിക്കും.
ഓരോ ക്ലാസിനും ആഴ്ചയില്‍ കുറഞ്ഞത് രണ്ട് പിരിയഡുകള്‍ കലാ വിഷയങ്ങള്‍ക്കായി നിര്‍ബന്ധമായും മാറ്റിവെക്കണമെന്ന് സിബിഎസ്ഇ നിര്‍ദേശിക്കുന്നു.ഔദ്യോഗികമായ പരീക്ഷകള്‍ക്കോ മൂല്യനിര്‍ണയത്തിനോ ഈ വിഷയങ്ങള്‍ പരിഗണിക്കില്ല. എന്നാല്‍ പ്രായോഗിക പരീക്ഷകളും പ്രൊജക്ട് വര്‍ക്കുകളും ഉണ്ടായിരിക്കും.