വോട്ടെടുപ്പിനിടെ ഇലക്ട്രോണിക്ക് വോട്ടിങ് മെഷീന്‍ തറയിലെറിഞ്ഞ് നശിപ്പിച്ചു; സ്ഥാനാര്‍ത്ഥി അറസ്റ്റില്‍ (വീഡിയോ)
By സമകാലികമലയാളം ഡെസ്‌ക് | Published: 11th April 2019 10:03 AM |
Last Updated: 11th April 2019 10:03 AM | A+A A- |
ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കമായി. വോട്ടെടുപ്പ് നടക്കുന്നതിനിടെ ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ഗുണ്ടക്കലില്‍ ജന സേന സ്ഥാനാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വോട്ടെടുപ്പ് നടക്കുന്നതിനിടെ ഇലക്ട്രോണിക്ക് വോട്ടിങ് മെഷീന്‍ തറയിലെറിഞ്ഞ് നശിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജന സേന പാര്‍ട്ടി സ്ഥാനാര്‍ത്ഥി മധുസൂദനന്‍ ഗുപ്തയാണ് അറസ്റ്റിലായത്.
#WATCH Jana Sena MLA candidate Madhusudhan Gupta smashes an Electronic Voting Machine (EVM) at a polling booth in Gooty, in Anantapur district. He has been arrested by police. #AndhraPradesh pic.twitter.com/VoAFNdA6Jo
— ANI (@ANI) April 11, 2019
അന്ധ്രയിലെ 25 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഗുണ്ടക്കല്‍ മണ്ഡലത്തിലെ പോളിങ് സ്‌റ്റേഷനില്‍ വച്ചാണ് മധുസൂദനന്‍ ഗുപ്ത വോട്ടിങ് മെഷീന്‍ തറയിലെറിഞ്ഞ് നശിപ്പിച്ചത്.