2004 ബിജെപി മറക്കരുതെന്ന് സോണിയ; റായ്ബറേലിയില്‍ പത്രിക സമര്‍പ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കുമെന്ന് സോണിയ ഗാന്ധി 
2004 ബിജെപി മറക്കരുതെന്ന് സോണിയ; റായ്ബറേലിയില്‍ പത്രിക സമര്‍പ്പിച്ചു

റായ്ബറേലി: 2004 ബിജെപി മറക്കരുതെന്ന് കോണ്‍ഗ്രസ് നേതാവും യുപിഎ ചെയര്‍പേഴ്‌സണുമായ സോണിയാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കുമെന്ന് സോണിയ ഗാന്ധി പറഞ്ഞു. അജയ്യനായ വാജ്‌പേയിക്കെതിരെയാണ് അന്ന് കോണ്‍ഗ്രസ് വിജയിച്ചത്.റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോണിയ. 

പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോ നടത്തിയാണ്്  സോണിയ നാമനിര്‍ദ്ദേശ പത്രിക നല്‍കാനെത്തിയത്. പ്രിയങ്കാ ഗാന്ധിയും രാഹുലും ഒപ്പമുണ്ടായിരുന്നു.

സോണിയാ ഗാന്ധി ഇത് അഞ്ചാം തവണയാണ് റായ്ബറേലിയില്‍ നിന്ന് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ദിനേഷ് പ്രതാപ് സിങാണ് ഇവിടെ സോണിയയുടെ എതിരാളി.അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന റായ്ബറേലിയില്‍ മെയ് ആറിനാണ് വോട്ടെടുപ്പ്.

അമേഠിയിലെ സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വദ്ര എന്നിവര്‍ക്കൊപ്പമെത്തിയാണ് രാഹുല്‍ പത്രിക നല്‍കിയത്. സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും രാഹുല്‍ മത്സരിക്കുന്ന അമേഠിയിലും ഇത്തവണ എസ്.പിബി.എസ്.പി സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല.  റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്ക് ഇത്തവണയും കാര്യമായ വെല്ലുവിളി പ്രതീക്ഷിക്കുന്നില്ലെങ്കിലും അമേഠിയില്‍ രാഹുലിനെതിരെ കടുത്ത പോരാട്ടം നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com