ആര്‍ത്തവം കാരണം തൊഴില്‍ മുടങ്ങല്‍; മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നു

കരിമ്പുവെട്ടുന്ന ജോലിക്ക് പോവുന്ന സ്ത്രീകള്‍ ആര്‍ത്തവം കാരണം തൊഴില്‍ മുടങ്ങുന്നത് ഒഴിവാക്കുവാന്‍ വേണ്ടിയാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത്
ആര്‍ത്തവം കാരണം തൊഴില്‍ മുടങ്ങല്‍; മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നു

മുംബൈ: തൊഴില്‍ നഷ്ടമാകാതിരിക്കുവാന്‍ മഹാരാഷ്ട്രയിലെ ബീഡില്‍ സ്ത്രീകള്‍ കൂട്ടത്തോടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതായി റിപ്പോര്‍ട്ട്. കരിമ്പുവെട്ടുന്ന ജോലിക്ക് പോവുന്ന സ്ത്രീകള്‍ ആര്‍ത്തവം കാരണം തൊഴില്‍ മുടങ്ങുന്നത് ഒഴിവാക്കുവാന്‍ വേണ്ടിയാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത്. 

വരള്‍ച്ചയുടെ കെടുതികളില്‍ പൊറുതിമുട്ടുന്ന മേഖലയിലെ സ്ത്രീകളാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രീയയ്ക്ക് വിധേയരാവുന്നത്. ദേശീയ ദിനപത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരിനോട് ദേശീയ വനിതാ കമ്മിഷന്‍ വിശദീകരണം തേടി. 

ബീഡിലെ 50 ശതമാനത്തോളം സ്ത്രീകളും, ഒന്നോ രണ്ടോ കുട്ടികള്‍ ജനിച്ചതിന് ശേഷം ചെറു പ്രായത്തില്‍ തന്നെ ഗര്‍ഭപാത്രം നീക്കം ചെയ്തവരാണെന്ന് ദേശീയ ദിനപത്രത്തില്‍ വന്ന വാര്‍ത്തയില്‍ പറയുന്നു. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ പഞ്ചസാര മേഖലയിലേക്ക് ലക്ഷക്കണക്കിന് പേരാണ് കരിമ്പു വെട്ടുന്നതിനായി പോവുന്നത്. ഇടയ്ക്ക് അവധി എടുത്താന്‍ ദിവസം 500 രൂപ വെച്ച് കരാറുകാരന് പിഴ നല്‍കണം. ആര്‍ത്തവ ദിനങ്ങളില്‍ കരിമ്പുവെട്ടുന്നത് പോലുള്ള ജോലികളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കില്ല. 

ജോലി തീരും വരെ കരിമ്പുപാടത്തില്‍ തന്നെയാണ് സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ അന്തിയുറങ്ങേണ്ടത്. ഇവിടെ മറപ്പുരകളും ഉണ്ടാവില്ല. അങ്ങനെയുള്‌ല സാഹചര്യത്തില്‍ ആര്‍ത്തവം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിന് വേണ്ട പണം കരാറുകാരന്‍ തന്നെ കടമായി നല്‍കുമെന്നും വാര്‍ത്തയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com