ഖേദപ്രകടനം പോരാ; ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് തരൂർ

ജാലിയൻവാലാബാ​ഗ് കൂട്ടക്കൊലയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഖേദ പ്രകടനം മാത്രം നടത്തിയാൽ പോരാ മാപ്പ് പറയണമെന്ന് ശശി തരൂർ എംപി.
ഖേദപ്രകടനം പോരാ; ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് തരൂർ

തി​രു​വ​ന​ന്ത​പു​രം: ജാലിയൻവാലാബാ​ഗ് കൂട്ടക്കൊലയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഖേദ പ്രകടനം മാത്രം നടത്തിയാൽ പോരാ മാപ്പ് പറയണമെന്ന് ശശി തരൂർ എംപി.  കോ​ള​നി​ക്കാ​ല​ത്തെ ബ്രി​ട്ടീ​ഷ് ക്രൂ​ര​ത​ക​ൾ​ക്ക് ഖേ​ദ​പ്ര​ക​ട​നം മ​തി​യാ​കി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ ​മാ​പ്പ് പ​റ​യ​ണ​മെ​ന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെ​രേ​സ മേ ​സ​മ്പൂ​ർ​ണ​വും വ്യ​ക്ത​വും സം​ശ​യ​ങ്ങ​ൾ​ക്ക് ഇ​ട​ന​ൽ​കാ​ത്ത​വി​ധ​വും മാ​പ്പ് പ​റ​യ​ണം. ആ ​ക്രൂ​ര​ത​ക്ക് മാ​ത്രം പോ​ര, കോ​ള​നി കാ​ല​ത്തെ മു​ഴു​വ​ൻ തെ​റ്റു​ക​ൾ​ക്കും മാ​പ്പ് പ​റ​യ​ണം-അദ്ദേഹം ആവശ്യപ്പെട്ടു.

താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് ‘ഞ​ങ്ങ​ൾ തെ​റ്റ് ചെ​യ്തു എ​ന്ന് ഏ​റ്റു​പ​റ​ഞ്ഞ് ക്ഷ​മ ചോ​ദി​ക്ക​ലാ​യി​രു​ന്നു’​വെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വ് ജെ​റി​മി കോ​ർ​ബി​ൻ ആ​വ​ശ്യ​പ്പെ​ട്ട​പോ​ലെ സം​ശ​യ​ങ്ങ​ൾ​ക്ക് ഇ​ട​ന​ൽ​കാ​ത്ത​വി​ധം മാ​പ്പ് പ​റ​യാ​ൻ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ത​യാറാ​ക​ണം. എ​ന്നാ​ൽ ഇ​പ്പോ​ൾ ഖേ​ദ​പ്ര​ക​ട​ന​ത്തി​ലെ​ങ്കി​ലും എ​ത്തി​യ​ല്ലോ. ഇ​തു​വ​രെ വി​ഷ​യം അ​വ​ർ ഒ​ളി​ച്ചു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ഒ​രു വാ​ക്ക് പ​റ​ഞ്ഞു. പ​ക്ഷേ, ചെ​യ്ത​ത് തെ​റ്റാ​യി​രു​ന്നു എ​ന്ന് സ​മ്മ​തി​ച്ച് കോ​ള​നി​വ​ത്ക​ര​ണ​ത്തി​ലൂ​ടെ രാ​ജ്യ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തി​യ​തി​ന് ക്ഷ​മ പ​റ​യ​ണം- ത​രൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

1919ല്‍ നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ നൂറ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഖേദപ്രകടനം നടത്തിയത്.  ഇന്ത്യ ബ്രിട്ടീഷ് ചരിത്രത്തിലെ നാണംകെട്ട ഏടാണ് സംഭവമെന്ന് തെരേസ മേ പറഞ്ഞു. 1997 ല്‍ ജാലിയന്‍ വാലാബാഗ് സന്ദര്‍ശിച്ച എലിസബത്ത് രാജ്ഞി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മേ പറഞ്ഞു. 

സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാര്‍ നടത്തിയ ഏറ്റവും പൈശാചികമായ മനുഷ്യക്കുരുതിയാണ് ജാലിയവാലാബാഗിലേത്. പഞ്ചാബിലെ അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം 6.5 ഏക്കര്‍ വരുന്ന ഇടുങ്ങിയ കവാടങ്ങളുള്ള മൈതാനത്തില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന നിരായുധരായ ജനക്കൂട്ടത്തിനു നേരെ ജനറല്‍ ഡയറിന്റെ നേതൃത്വത്തില്‍ വെടിവയ്ക്കുകയായിരുന്നു. റൗലറ്റ് ആക്ടിനെതിരെ പ്രതിഷേധിക്കാണ് യോഗം നടന്നത്. 1919 ഏപില്‍ 13നുണ്ടായ സംഭവത്തില്‍ 379 പേര്‍ മരിച്ചതായാണു ബ്രിട്ടന്റെ കണക്ക്. എന്നാല്‍ മരണ സംഖ്യ 1,500ലേറെയാണ് എന്നാണ് ചരിത്രകാരന്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com