'ഞാനെന്താ ഇന്ത്യക്കാരിയല്ലേ'; വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയപ്പോള്‍ പട്ടികയില്‍ പേരില്ല, പ്രതിഷേധവുമായി ശോഭനാ കമിനേനി  (വിഡിയോ)

നവംബറില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് എന്ത് അടിസ്ഥാനത്തിലാണ് പേര് നീക്കം ചെയ്യുന്നതെന്നും
'ഞാനെന്താ ഇന്ത്യക്കാരിയല്ലേ'; വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയപ്പോള്‍ പട്ടികയില്‍ പേരില്ല, പ്രതിഷേധവുമായി ശോഭനാ കമിനേനി  (വിഡിയോ)

തെലങ്കാന:  വോട്ടര്‍ പട്ടികയില്‍ നിന്ന് അകാരണമായി പേര് നീക്കം ചെയ്തതിനെതിരെ അപ്പോളോ ആശുപത്രി വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ കമിനേന്‍ രംഗത്ത്. തെലങ്കാനയിലെ മസബ് ടാങ്കിലെ പോളിങ് ബൂത്തിലാണ് ശോഭന രാവിലെ വോട്ട് ചെയ്യുന്നതിനായി എത്തിയത്. വോട്ടേഴ്‌സ് ഐഡി കാണിച്ച് വോട്ട് ചെയ്യുന്നതിന് ശ്രമിച്ചപ്പോഴാണ് ലിസ്റ്റില്‍ പേരില്ലെന്ന് ഓഫീസര്‍മാര്‍ ഇവരെ അറിയിച്ചത്. വഞ്ചിക്കപ്പെട്ടതായി തോന്നുന്നുവെന്ന് പറഞ്ഞ് അവര്‍ തന്നെയാണ് ട്വിറ്ററില്‍ ഈ വിവരം പങ്കുവച്ചത്. 

ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ വഞ്ചിക്കപ്പെട്ടതായി തോന്നുന്നു. ഏറ്റവും വൃത്തികെട്ട ദിവസങ്ങളില്‍ ഒന്നാണിതെന്നും അവര്‍ പറഞ്ഞു. നവംബറില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് എന്ത് അടിസ്ഥാനത്തിലാണ് പേര് നീക്കം ചെയ്യുന്നതെന്നും അവര്‍ ചോദിച്ചു. 

ഞാനെന്താ ഇന്ത്യക്കാരിയല്ലേ? എന്റെ വോട്ട് വേണ്ടേ? വോട്ട് ചെയ്യാന്‍ ചാലഞ്ച് എന്നൊക്കെ പറയുന്നത് വെറുതേയാണ്. വോട്ട് ചെയ്യുന്നതിനായി ബൂത്തിലെത്തുമ്പോഴാണ് പേരില്ലാത്ത വിവരം അറിയുന്നത്. ആരെയാണ് ഇത്തരം പ്രവര്‍ത്തികളിലൂടെ വിഢ്ഡികളാക്കാന്‍ ശ്രമിക്കുന്നത്? പൊറുക്കാന്‍ പറ്റാത്ത തെറ്റാണ് ഭരണകൂടം തന്നോട് ചെയ്തതെന്നും അവര്‍ ട്വിറ്റര്‍ വിഡിയോയില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച താന്‍ വോട്ടര്‍ പട്ടിക പരിശോധിച്ച് പേരുണ്ടെന്ന് ഉറപ്പ് വരുത്തിയതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com