ടെലിഫോണ്‍ ബില്ലടച്ചില്ല; വരുണ്‍ ഗാന്ധിക്കെതിരെ ബിഎസ്എന്‍എല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു

വരുണ്‍ ഗാന്ധിയുടെ ഔദ്യോഗിക ടെലിഫോണ്‍ നമ്പറായിരുന്ന 05882 256525ല്‍ 38,616 രൂപ ബില്ലടയ്ക്കാനായുണ്ടെന്ന് ബിസ്എന്‍എല്‍ പറയുന്നു
ടെലിഫോണ്‍ ബില്ലടച്ചില്ല; വരുണ്‍ ഗാന്ധിക്കെതിരെ ബിഎസ്എന്‍എല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു

പീലീഭിത്: സുല്‍ത്താന്‍പുരിലെ ബിജെപി എംപി വരുണ്‍ ഗാന്ധിക്കെതിരെ ബിഎസ്എന്‍എല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ടെലിഫോണ്‍ ബില്ലടയ്ക്കാത്തതിന്റെ പേരില്‍ വരുണിനെതിരെ നടപടി എടുക്കണം എന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ കത്തില്‍ ബിഎസ്എന്‍എല്‍ ആവശ്യപ്പെടുന്നത്. 

പീലീഭിത് എംപിയായിരിക്കെ വരുണ്‍ ഗാന്ധിയുടെ ഔദ്യോഗിക ടെലിഫോണ്‍ നമ്പറായിരുന്ന 05882 256525ല്‍ 38,616 രൂപ ബില്ലടയ്ക്കാനായുണ്ടെന്ന് ബിസ്എന്‍എല്‍ പറയുന്നു. ബിഎസ്എന്‍എല്ലിന്റെ ജില്ലാ ഓഫിസില്‍ നിന്നും എന്‍ഒസി വാങ്ങാതെയാണ് പീലീഭിതില്‍ വരുണ്‍ ഗാന്ധി മത്സരിക്കുവാന്‍ പത്രിക നല്‍കിയിരിക്കുന്നത് എന്നും ബിഎസ്എന്‍എല്‍ പരാതിയില്‍ പറയുന്നു. 

തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ഒപ്പം എല്ലാ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുമുള്ള എന്‍ഒസിയും തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കണം. ഈ നിയമം തെറ്റിച്ചാല്‍ പത്രിക തള്ളാനുള്ള സാധ്യതയുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com