പര്‍ദ്ദയിട്ടെത്തിയ ചിലര്‍ കള്ളവോട്ട് ചെയ്തു; റീ പോളിങ് വേണമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി 

മുഖം മറച്ചെത്തിയ സ്ത്രീകളെ പോളിങ് സ്‌റ്റേഷനുകളില്‍ പരിശോധിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. 
പര്‍ദ്ദയിട്ടെത്തിയ ചിലര്‍ കള്ളവോട്ട് ചെയ്തു; റീ പോളിങ് വേണമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി 

മുസാഫര്‍ നഗര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ വ്യാപകമായി കള്ളവോട്ട് നടന്നതായി മുന്‍കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സഞ്ജീവ് ബാല്യാന്‍. പര്‍ദ്ദ ധരിച്ചെത്തിയവരാണ് കള്ളവോട്ട് ചെയ്തതെന്നും  മുഖം മറച്ചെത്തിയ സ്ത്രീകളെ പോളിങ് സ്‌റ്റേഷനുകളില്‍ പരിശോധിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. 

മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും റീ പോളിങ് വേണമെന്നും സഞ്ജയ് ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിംഭൂരിപക്ഷ മണ്ഡലമാണ് മുസാഫര്‍നഗര്‍. രാഷ്ട്രീയ ലോക്ദള്‍ നേതാവായ അജിത് സിങാണ് മുസഫര്‍ നഗറില്‍ നിന്നും ജനവിധി തേടുന്ന മറ്റൊരു പ്രമുഖന്‍. 

മുസ്ലിം-ദളിത് വോട്ടുകള്‍ക്ക് പുറമേ ജാട്ട് വോട്ടുകളും മണ്ഡലത്തില്‍ നിര്‍ണായകമാവും. ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ മണ്ഡലങ്ങളില്‍ എട്ടിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com