'മറുപടി ധിക്കാരം നിറഞ്ഞത്' ; ആദായനികുതി റെയ്ഡില്‍ റവന്യൂ വകുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

കത്തിലെ ഭാഷയും പ്രയോഗങ്ങളും പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി
'മറുപടി ധിക്കാരം നിറഞ്ഞത്' ; ആദായനികുതി റെയ്ഡില്‍ റവന്യൂ വകുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

ന്യൂഡല്‍ഹി : ആദായനികുതി റെയ്ഡില്‍ കേന്ദ്ര റവന്യൂ വകുപ്പിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. റെയ്ഡ് സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ മറുപടി ധിക്കാരപരമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് ലഭിച്ച മറുപടി നിസ്സാരവത്കരിച്ചു കൊണ്ടുള്ളതും അസാധാരണവുമായ ഒന്നാണെന്നും, കടുത്ത അതൃപ്തി അറിയിച്ചുകൊണ്ടുള്ള കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

കള്ളപ്പണ വേട്ടയില്‍ കമ്മീഷന്‍ ജാഗ്രത പുലര്‍ത്തണമെന്നായിരുന്നു മറുപടി. കത്തിലെ ഭാഷയും പ്രയോഗങ്ങളും പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഈ മറുപടിയില്‍ റവന്യൂ വകുപ്പിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശകാരിക്കുകയും ചെയ്തു. 

ആദായനികുതി റെയ്ഡുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഏഴിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. റെയ്ഡുകള്‍ തികച്ചും നിഷ്പക്ഷമായിരിക്കണമെന്നും, വിവേചനരഹിതമായിരിക്കണമെന്നും ധനകാര്യ വകുപ്പിന് കീഴിലുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ ആദായനികുതി റെയ്ഡിന്റെ പേരില്‍ പീഡിപ്പിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് വിഷയത്തില്‍ കമ്മീഷന്‍ ഇടപെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com