മോദി വീണ്ടും വരണമെന്ന് രണ്‍വീറും ദീപികയും; വ്യാജപ്രചാരണവുമായി ബിജെപി ഗ്രൂപ്പുകള്‍ 

മോദി വീണ്ടും വരണം, ബിജെപിക്ക് വോട്ടുചെയ്യൂ എന്ന് താരങ്ങള്‍ അഭ്യര്‍ത്ഥിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്‌ 
മോദി വീണ്ടും വരണമെന്ന് രണ്‍വീറും ദീപികയും; വ്യാജപ്രചാരണവുമായി ബിജെപി ഗ്രൂപ്പുകള്‍ 

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ പ്രചാരണങ്ങള്‍ക്ക് ഒട്ടും കുറവില്ല. ഇപ്പോള്‍ ഇരയായിരിക്കുന്നത് പ്രമുഖ ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങും ദീപികാ പദുക്കോണുമാണ്. മോദി വീണ്ടും വരണം, ബിജെപിക്ക് വോട്ടുചെയ്യൂ എന്നഭ്യര്‍ത്ഥിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

ബിജെപി ഗ്രൂപ്പുകളാണ് ഈ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നത്.  എന്നാല്‍ ചിത്രങ്ങളില്‍ യാതൊരു വിധത്തിലുമുള്ള യാഥാര്‍ഥ്യമില്ലെന്നതാണ് വസ്തുത. മോദിക്കും ബിജെപിക്കും വോട്ടുചെയ്യുക എന്ന് പ്രിന്റ് ചെയ്ത കാവി ഷാള്‍ താരങ്ങള്‍ ധരിച്ചുനില്‍ക്കുന്ന ചിത്രമാണ് ബിജെപി ഗ്രൂപ്പുകള്‍ പ്രചരിക്കുന്നത്. ചിത്രത്തിനൊപ്പം നിങ്ങള്‍ താമരയില്‍ വിരലമര്‍ത്തു,രാജ്യം പുരോഗതിയിലേക്ക് നീങ്ങുമെന്ന വാക്കുകളും എഴുതി ചേര്‍ത്തിട്ടുണ്ട്. 

ചിത്രം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ ആയിരക്കണക്കിന് ഷെയറുകളും ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. ഷെയര്‍ ചെയ്ത വ്യക്തികള്‍ക്ക്  ലഭിക്കുന്ന ഷെയറുകളുടെയും എണ്ണത്തില്‍ കുറവില്ല. 

കഴിഞ്ഞ നവംബറില്‍ മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രത്തിലെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ഫോട്ടോ ഷോപ്പ് ചെയ്ത് ബിജെപിയുടെ പ്രചാരണത്തിനായി ഉപയോഗിച്ചത്. ക്ഷേത്രദര്‍ശനത്തിന്റെ ചിത്രം താരങ്ങള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com