75 വയസ്സുകഴിഞ്ഞവരെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് പാര്‍ട്ടി ഭരണഘടനയിലില്ല; നേതൃത്വത്തിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

75 വയസ്സുകഴിഞ്ഞവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല - വിജയസാധ്യതമുന്‍നിര്‍ത്തിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ടതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
75 വയസ്സുകഴിഞ്ഞവരെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് പാര്‍ട്ടി ഭരണഘടനയിലില്ല; നേതൃത്വത്തിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

ചെന്നൈ:  മുതിര്‍ന്ന നേതാവും ലോക്‌സഭാ  സ്പീക്കറുമായി സുമിത്രാ മഹാജന് സീറ്റ് നിഷേധിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.75 വയസ്സുകഴിഞ്ഞവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. വിജയസാധ്യതമുന്‍നിര്‍ത്തിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ടതെന്നും സ്വാമി ട്വിറ്ററില്‍ കുറിച്ചു. 

എല്ലാ രംഗത്തും തന്റെ പ്രവര്‍ത്തനപാടവം വ്യക്തമാക്കിയ സുമിത്ര മഹാജന് സീറ്റ് നിഷേധിച്ചത് എന്തുകൊണ്ടാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചോദിക്കുന്നു. എട്ട് തവണ ഇന്‍ഡോറില്‍ നിന്ന് എംപിയായിട്ടുള്ള സുമിത്ര മഹാജന് സീറ്റ് നിഷേധിച്ചതിനെതിരെ നിരവധി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

പാര്‍ട്ടി സ്ഥാപാക നേതാക്കളായ മുരളീ മനോഹര്‍ ജോഷിക്കും എല്‍കെ അഡ്വാനിക്കും ഈയൊരു മാനദണ്ഡമനുസരിച്ച് സീറ്റ് നിഷേധിച്ചിരുന്നു. ഇരുവരും തീരുമാനത്തില്‍ അതൃപ്തി പ്രകടമാക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com