വോട്ടു ചെയ്യാത്ത മുസ്ലിംകള്‍ക്കു ജോലി കൊടുക്കുന്നത് എന്തിന്? മേനകാ ഗാന്ധിയുടെ പ്രസംഗം വിവാദത്തില്‍

Published: 12th April 2019 05:13 PM  |  

Last Updated: 12th April 2019 05:13 PM  |   A+A-   |  

menaka gandhi

 

സുല്‍ത്താന്‍പൂര്‍: തെരഞ്ഞെടുപ്പില്‍ തനിക്കു വോട്ടു ചെയ്യാത്ത മുസ്ലിങ്ങള്‍ ജോലി അന്വേഷിച്ചുവന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുമെന്ന കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ പ്രസംഗം വിവാദത്തില്‍. പിലിഭിത്തിലെ തെരഞ്ഞെടുപ്പു യോഗത്തിലാണ് മേനക വിവാദ പ്രസംഗം നടത്തിയത്. 

എന്തായാലും താന്‍ ജയിക്കുമെന്ന് ഉറപ്പാണെന്നാണ് മേനക പറയുന്നത്. എന്നാല്‍ മുസ്ലിംകള്‍ വോട്ടു ചെയ്യുമോയെന്ന് അറിയില്ല. അത്ത തനിക്ക ്അത്ര സന്തോഷമുണ്ടാക്കുന്ന കാര്യമല്ല. മുസ്ലിംകള്‍ തെരഞ്ഞെടുപ്പിനു ശേഷം ജോലി അന്വേഷിച്ചുവരുമ്പോള്‍ രണ്ടാമതൊന്നു  ആലോചിക്കേണ്ടിവരും. വോട്ടുചെയ്യാത്തവര്‍ക്ക് ജോലി കൊടുക്കുന്നത് എന്തിനാണെന്നും മേനക ചോദിക്കുന്നു. 

മനേകയുടെ പ്രസംഗത്തിന്റെ മൊബൈല്‍ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ''ഇങ്ങോട്ട് തരുന്നില്ലെങ്കില്‍ തിരികെ നല്‍കിക്കൊണ്ടേ ഇരിക്കുമെന്ന് കരുതരുത്. നമ്മള്‍ മഹാത്മാ ഗാന്ധിയുടെ മക്കളല്ലല്ലോ. പിലിഭിത്തില്‍ ഞാന്‍ എന്ത് ചെയ്‌തെന്ന് എല്ലാവര്‍ക്കും അറിയാം. അത് നോക്കി എനിക്ക് വോട്ട് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.''-മേനക പ്രസംഗത്തില്‍ പറയുന്നു.

ഭീഷണിസ്വരത്തിലുള്ള മേനകയുടെ പ്രസംഗത്തിന്റെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.