സൈന്യത്തെ തെരഞ്ഞടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നു; രാഷ്ട്രപതിക്ക് മുന്‍ സൈനിക മേധാവികളുടെ കത്ത്

സൈന്യത്തെ തെരഞ്ഞടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നു - രാഷ്ട്രപതിക്ക് മുന്‍ സൈനിക മേധാവികളുടെ കത്ത്
സൈന്യത്തെ തെരഞ്ഞടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നു; രാഷ്ട്രപതിക്ക് മുന്‍ സൈനിക മേധാവികളുടെ കത്ത്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ രാഷ്ട്രീയ നേട്ടം കൈവരിക്കുന്നതിനായി സൈന്യത്തെ രാഷ്ട്രീയവത്കരിക്കരുന്നതിനെതിരെ രാഷ്ട്രപതിക്ക് കത്ത്. 8 മുന്‍ സൈനിക മേധാവികളടക്കം 156 വിരമിച്ച സൈനികരാണ് രാഷ്ട്രപതിക്ക് കത്തയച്ചത്.'മുതിര്‍ന്ന പൗരന്‍മാരുടെ സംഘം നമ്മുടെ സര്‍വസൈന്യാധിപനെ അറിയിക്കുന്നത്' എന്ന തലക്കെട്ടിലാണ് നിവേദനം തയാറാക്കിയിരിക്കുന്നത്. വിനിവേദനത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മോദി സേന എന്ന പരാമര്‍ശത്തിനെതിരെയും വിമര്‍ശനമുണ്ട്.  

ഇന്ത്യയുടെ സര്‍വസൈന്യാധിപന്‍ എന്ന നിലയില്‍ അങ്ങയുെട ശ്രദ്ധ ചില കാര്യങ്ങളിലേക്ക് ക്ഷണിക്കുന്നു. ഒരിക്കലും അംഗീകരിക്കാനാവാത്ത നടപടികളാണ് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുന്നത്.സൈനിക ഓപറേഷനുകളുടെ വിജയത്തില്‍ അവകാശവാദം ഉന്നയിക്കുകയും സായുധ സേനയെ മോദിയുടെ സേന എന്നുവരെ വിളിക്കുകയും ചെയ്യുന്നു. കൂടാതെ സൈനിക യുണിഫോമുകളും ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ഫോട്ടോകളും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് നിവേദനത്തില്‍ പറയുന്നു.

ഇത്തരം പ്രവൃത്തികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടിട്ടും അവസാനമുണ്ടാകുന്നില്ല. പല രൂപത്തില്‍ ഇവ ആവര്‍ത്തിക്കുകയാണ്. സൈന്യത്തെയോ സൈനിക യൂണിഫോമിനേയോ പ്രതീകങ്ങളേയോ  സൈനികരുടെ ചിത്രങ്ങളേയോ രാഷ്ട്രീയത്തിലേക്കോ രാഷ്ട്രീയ അജണ്ടകള്‍ പ്രചരിപ്പിക്കുന്നതിനോ ഉപയോഗിക്കരുതെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അടിയന്തരമായി ആവശ്യപ്പെടണം  നിവേദനത്തില്‍ പറയുന്നു.  

മുന്‍ കരസേനാ മേധാവികളായ സുനീത് ഫ്രാന്‍സിസ് റോഡ്രിഗസ്, ശങ്കര്‍ റോയ് ചൗധരി, ദീപക് കപൂര്‍, മുന്‍ നാവിക സേനാ മോധവിമാരായിരുന്ന ലക്ഷ്മിനാരായണ്‍ രാംദാസ്, വിഷ്ണു ഭാഗ്‌വത്, അരുണ്‍ പ്രകാശ്, സുരേഷ് മേത്ത, മുന്‍ വ്യോമസേനാ മേധാവി എന്‍.സി സൂരി  എന്നിവരാണ് നിവേദനത്തില്‍ ഒപ്പുവെച്ച മുന്‍ ൈസനിക മേധാവികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com