അമ്പും വില്ലും വീണ്ടും പണികൊടുത്തു; അമ്പ് തിരിച്ചുപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മോദി, പരിഹാസവുമായി സോഷ്യല്‍ മീഡിയ

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വില്ലിനൊപ്പം അമ്പ് തിരിച്ചു പിടിച്ച പ്രധാനമന്ത്രിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. 
അമ്പും വില്ലും വീണ്ടും പണികൊടുത്തു; അമ്പ് തിരിച്ചുപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മോദി, പരിഹാസവുമായി സോഷ്യല്‍ മീഡിയ


ലോ
ക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വില്ലിനൊപ്പം അമ്പ് തിരിച്ചു പിടിച്ച പ്രധാനമന്ത്രിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. തമിഴ്‌നാട്ടിലെ രാമനാഥപുരത്തെത്തിയപ്പോഴായിരുന്നു മോദി അമ്പ് തിരിച്ചുപിടിച്ചു എയ്യാന്‍ ശ്രമിച്ചത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. 

ഇതിന് പിന്നാലെ മോദിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തി. മുമ്പ് അമ്പും വില്ലു ഉപയോഗിച്ചപ്പോഴും മോദിക്ക് അബദ്ധം പിണഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെടുത്തിയാണ് പുതിയ ട്രോളുകള്‍ പ്രവഹിക്കുന്നത്. 

ദസറ ആഘോഷ വേളയില്‍ അമ്പും വില്ലും ഉപയോഗിക്കാന്‍ അറിയാതെ കുഴങ്ങി അവസാനം എറിഞ്ഞു കളയുന്ന മോദിയുടെ വീഡിയോ മുമ്പ് പുറത്തുവന്നിരുന്നു. ഇതിനും അന്ന് വലിയ ്‌ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com