രാഹുലിന്റെ എം ഫില്‍ , പിജി പഠിക്കാതെ; വിദ്യാഭ്യാസ യോഗ്യതയില്‍ സംശയമുണ്ടെന്ന് അരുണ്‍ ജയറ്റ്‌ലി

സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തര്‍ക്കമുയര്‍ന്നതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ പ്രതിരോധിക്കുന്നതിനിടയിലാണ് ഈ വാദം ധനമന്ത്രി ഉയര്‍ത്തിയത്
രാഹുലിന്റെ എം ഫില്‍ , പിജി പഠിക്കാതെ; വിദ്യാഭ്യാസ യോഗ്യതയില്‍ സംശയമുണ്ടെന്ന് അരുണ്‍ ജയറ്റ്‌ലി


ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയമുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി. പി ജി പഠിക്കാതെയാണ് രാഹുല്‍ ഗാന്ധി എംഫില്‍ പൂര്‍ത്തിയാക്കിയതെന്നായിരുന്നു ജയറ്റ്‌ലിയുടെ പരിഹാസം. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തര്‍ക്കമുയര്‍ന്നതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ പ്രതിരോധിക്കുന്നതിനിടയിലാണ് ഈ വാദം ധനമന്ത്രി ഉയര്‍ത്തിയത്.

ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സ്മൃതി ഇറാനി സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയതോടെയാണ് വിവാദമുയര്‍ന്നത്. മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിരുദധാരിയാണെന്നായിരുന്നു അവര്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്.

 എന്നാല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ട്രിനിറ്റി കോളെജില്‍ രാഹുല്‍ എംഫില്‍ പൂര്‍ത്തിയാക്കിയതായി 2014 ല്‍ സര്‍വകലാശാല അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. ഡവലപ്‌മെന്റല്‍ ഇക്കണോമിക്‌സിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ എംഫില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com