സ്വന്തം ജീവന്‍ നല്‍കി 30ലധികം മനുഷ്യരെ രക്ഷിച്ചു; കരളലിയിപ്പിക്കുന്ന ഒരു നായയുടെ കഥ, വൈറല്‍ 

മനുഷ്യരേക്കാള്‍ നന്ദിയുണ്ട് മൃഗങ്ങള്‍ക്ക് എന്ന വാചകത്തെ വീണ്ടും അന്വര്‍ത്ഥമാക്കുന്ന സംഭവമാണ് ഉത്തര്‍പ്രദേശില്‍ അരങ്ങേറിയത്
സ്വന്തം ജീവന്‍ നല്‍കി 30ലധികം മനുഷ്യരെ രക്ഷിച്ചു; കരളലിയിപ്പിക്കുന്ന ഒരു നായയുടെ കഥ, വൈറല്‍ 

ലക്‌നൗ: മനുഷ്യരേക്കാള്‍ നന്ദിയുണ്ട് മൃഗങ്ങള്‍ക്ക് എന്ന വാചകത്തെ വീണ്ടും അന്വര്‍ത്ഥമാക്കുന്ന സംഭവമാണ് ഉത്തര്‍പ്രദേശില്‍ അരങ്ങേറിയത്. വളര്‍ത്തുനായ  30ലധികം മനുഷ്യജീവനുകള്‍ രക്ഷിച്ച കഥയാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവരുന്നത്. അവസാനം എല്ലാവരെയും നൊമ്പരപ്പെടുത്തി ഇത് വിധിക്ക് കീഴടങ്ങി. 

ഉത്തര്‍പ്രദേശിലെ ബാന്ദയിലാണ് സംഭവം. കെട്ടിടത്തിന് തീപിടിക്കുന്നതാണ് വളര്‍ത്തുനായ ശ്രദ്ധയില്‍പ്പെടുത്തിയത്. അസ്വാഭാവികമായി  നായ നിരന്തരം കുരയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് 30ലധികംപ്പേര്‍ക്ക് അവരുടെ ജീവന്‍ തിരിച്ചുകിട്ടിയത്. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.ഇതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നായയ്ക്ക് ദാരുണാന്ത്യം സംഭവിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com