'ഈ വാക്കുകളെല്ലാം സാങ്കല്‍പ്പികമാണ്' ; രാഹുലിന്റെ പ്രസംഗത്തിന് മുമ്പ് ചാനലുകള്‍ ഇനി ഡിസ്‌ക്ലെയിമര്‍ വയ്ക്കുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

അതേ മുദ്രാവാക്യമാണ് ഇന്ദിരയും രാജീവും ഉയര്‍ത്തിയത്. അവരെക്കൊണ്ട് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സാധ്യമായില്ല. രാഹുല്‍ ഇനിയെങ്ങനെയാണ് ദാരിദ്ര്യം ഇല്ലാതെയാക്കുന്നത്
'ഈ വാക്കുകളെല്ലാം സാങ്കല്‍പ്പികമാണ്' ; രാഹുലിന്റെ പ്രസംഗത്തിന് മുമ്പ് ചാനലുകള്‍ ഇനി ഡിസ്‌ക്ലെയിമര്‍ വയ്ക്കുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

അഹമ്മദാബാദ്:  കോണ്‍ഗ്രസ്  അധ്യക്ഷന്‍ രാഹുല്‍  ഗാന്ധിയുടെത് സാങ്കല്‍പ്പിക പ്രസംഗങ്ങളാണെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സീരിയലുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ഡിസ്‌ക്ലെയിമര്‍ കൊടുക്കുന്നത് പോലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് മുമ്പും വാര്‍ത്താ ചാനലുകള്‍ മുന്നറിയിപ്പ് നല്‍കാന്‍ തുടങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു.

ഈ പ്രസംഗം സാങ്കല്‍പ്പികമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഈ വാക്കുകള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന കുറിപ്പാകും ചാനലുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസംഗത്തിന് മുമ്പായി നല്‍കുക. 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം വീണ്ടും ഉയര്‍ത്താന്‍ രാഹുലിന് എങ്ങനെ കഴിഞ്ഞുവെന്നത് തന്നെ ഞെട്ടിച്ചു കളഞ്ഞുവെന്നും ഫഡ്‌നാവിസ് പറഞ്ഞു. അതേ മുദ്രാവാക്യമാണ് ഇന്ദിരയും രാജീവും ഉയര്‍ത്തിയത്. അവരെക്കൊണ്ട് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സാധ്യമായില്ല. രാഹുല്‍ ഇനിയെങ്ങനെയാണ് ദാരിദ്ര്യം ഇല്ലാതെയാക്കുന്നത് എന്നും അദ്ദേഹം വിമര്‍ശിച്ചു.  അലഹബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ഫഡ്‌നാവിസിന്റെ പരിഹാസം
 

നീണ്ട 60 വര്‍ഷം കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചു. പക്ഷേ എല്ലായ്‌പ്പോഴും അഴിമതിയും പെരുമാറ്റ ദൂഷ്യവും അടിച്ചമര്‍ത്തലും ഉണ്ടായി. മോദിയെത്തിയതോടെയാണ് രാജ്യം വികസനത്തിന്റെ പാതയിലേക്ക്  മാറിയെന്നും ഫഡ്‌നാവിസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com