എന്നെ അപമാനിച്ചോളൂ, പക്ഷേ കശ്മീരിനെ വിഭജിക്കാന്‍ അനുവദിക്കില്ല ; പണ്ഡിറ്റുകളെ നാടുകടത്തിയത് കോണ്‍ഗ്രസ് എന്ന് പ്രധാനമന്ത്രി

മൂന്ന് തലമുറയായി കശ്മീരിനെ മുഫ്തി കുടുംബവും അബ്ദുള്ള കുടുംബവും തകര്‍ത്തു വരികയാണ്. അവര്‍ ഇല്ലാതായാല്‍ മാത്രമേ ജമ്മുവിന്റെ ഭാവി ശോഭനമാവുകയുള്ളൂ.
എന്നെ അപമാനിച്ചോളൂ, പക്ഷേ കശ്മീരിനെ വിഭജിക്കാന്‍ അനുവദിക്കില്ല ; പണ്ഡിറ്റുകളെ നാടുകടത്തിയത് കോണ്‍ഗ്രസ് എന്ന് പ്രധാനമന്ത്രി

കത്വാ: കശ്മീരിനെ ഇന്ത്യയില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ എത്രത്തോളം അപമാനിച്ചാലും അത് സഹിക്കുമെന്നും പക്ഷേ കശ്മീരിനെ വിഭജിക്കാന്‍ മുഫ്തികളും അബ്ദുള്ളയും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കത്വയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ആയിരുന്നു പ്രധാനമന്ത്രി കശ്മീരിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെയും കോണ്‍ഗ്രസിനെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

കശ്മീരിനെ ഇന്ത്യയില്‍ നിന്ന് അടര്‍ത്തിയെടുക്കുമെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും പറയുന്നത്. തെരഞ്ഞെടുപ്പുകള്‍ വരികയും പോവുകയും ചെയ്യും പക്ഷേ രാജ്യം നിലനില്‍ക്കുമെന്നും മോദി പറഞ്ഞു. മൂന്ന് തലമുറയായി കശ്മീരിനെ മുഫ്തി കുടുംബവും അബ്ദുള്ള കുടുംബവും തകര്‍ത്തു വരികയാണ്. അവര്‍ ഇല്ലാതായാല്‍ മാത്രമേ ജമ്മുവിന്റെ ഭാവി ശോഭനമാവുകയുള്ളൂ. അവരെന്തൊക്കെ ചെയ്താലും വിഭജനം നടക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കശ്മീരി പണ്ഡിറ്റുകളെ ജന്‍മനാട്ടില്‍ നിന്ന് തുരത്തിയോടിച്ചവരാണ് കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങള്‍ കാരണം നാടുവിട്ട് ഓടിപ്പോകേണ്ടി വന്നവരെ താന്‍ മടക്കിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളോട് നീതി പുലര്‍ത്താത്ത കോണ്‍ഗ്രസുകാര്‍ കുറ്റക്കാരാണ് എന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com