കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയല്ല; മൂന്നാം മുന്നണി അധികാരത്തില്‍ വരണമെന്ന് പ്രകാശ് രാജ്

ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നുണ്ട് പ്രകാശ് രാജ്.
കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയല്ല; മൂന്നാം മുന്നണി അധികാരത്തില്‍ വരണമെന്ന് പ്രകാശ് രാജ്

ബെംഗളൂരു: കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയല്ലെന്ന് നടന്‍ പ്രകാശ് രാജ്. ഇത്തവണ കോണ്‍ഗ്രസില്ലാത്ത മൂന്നാം മുന്നണി അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രകാശ് രാജ് നിലപാട് വ്യക്തമാക്കിയത്. 

ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നുണ്ട് പ്രകാശ് രാജ്. സംഘപരിവാറിനെതിരെ കടുത്ത നിലപാടുകളെടുത്ത് ശ്രദ്ധേയനായ വ്യക്തിയാണ് ഇദ്ദേഹം. പ്രകാശ് രാജ് ബിജെപി ശക്തികേന്ദ്രമായ ബെംഗളൂരു സെന്‍ട്രലില്‍ മല്‍സരിക്കുന്നതിന് ആംആദ്മി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com