ജനങ്ങളെ കണ്ടപ്പോള്‍ കുഴി ചാടിക്കടന്നും കുന്ന് ഓടിക്കയറിയും രാഹുല്‍: ആവേശത്തില്‍ അണികള്‍, വീഡിയോ വൈറല്‍ 

പ്രചാരണത്തിനിടെ വേലിക്കു പുറത്തു നില്‍ക്കുന്ന ജനങ്ങള്‍ക്ക് കൈ കൊടുത്ത് അഭിസംബോധന ചെയ്യാനെത്തിയ രാഹുല്‍ ഗാന്ധിയുടെ വിഡിയോ വൈറലാകുകയാണ്
ജനങ്ങളെ കണ്ടപ്പോള്‍ കുഴി ചാടിക്കടന്നും കുന്ന് ഓടിക്കയറിയും രാഹുല്‍: ആവേശത്തില്‍ അണികള്‍, വീഡിയോ വൈറല്‍ 

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം ആവേശത്തോടെ മുന്നേറുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ജനങ്ങളിലേക്ക് ഇറങ്ങിവരുന്ന നേതാവായാണ് രാഹുലിനെ ഏവരും വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ പ്രചാരണത്തിനിടെ വേലിക്കു പുറത്തു നില്‍ക്കുന്ന ജനങ്ങള്‍ക്ക് കൈ കൊടുത്ത് അഭിസംബോധന ചെയ്യാനെത്തിയ രാഹുല്‍ ഗാന്ധിയുടെ വിഡിയോ വൈറലാകുകയാണ്.

കുറുകെ കെട്ടിയിരിക്കുന്ന വേലിക്കു പുറത്ത് ആര്‍പ്പു വിളിക്കുന്നവരുടെ അടുത്തേക്കാണ് രാഹുല്‍ എത്തിയത്. റോഡിലെ കുഴി ചാടിക്കടന്നും ചെറിയ കുന്ന് ഓടിക്കയറിയും ആവേശത്തോടെയാണ് രാഹുല്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. രാഹുലിനെഗോപി ഷാ എന്നയാളാണ് വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com