നിങ്ങളെനിക്ക് വോട്ട് ചെയ്തില്ലല്ലോ, പിന്നെയെന്തിനാണ് ചോദിക്കാന്‍ വരുന്നത്? കുടിവെള്ളമില്ലെന്ന് പറഞ്ഞ സ്ത്രീകളോട് ആക്രോശിച്ച് മന്ത്രി

വേണമെന്ന് വിചാരിച്ചാല്‍ കോടിക്കണക്കിന് രൂപ ഗ്രാമത്തില്‍ വെള്ളമെത്തിക്കുന്നതിനായി ചെലവഴിക്കാന്‍ എനിക്ക് സാധിക്കും. പക്ഷേ ഞാന്‍ മത്സരിച്ചപ്പോള്‍ നിങ്ങളെനിക്ക് തന്നത് വെറും 55 ശതമാനം വോട്ടല്ലേ 
നിങ്ങളെനിക്ക് വോട്ട് ചെയ്തില്ലല്ലോ, പിന്നെയെന്തിനാണ് ചോദിക്കാന്‍ വരുന്നത്? കുടിവെള്ളമില്ലെന്ന് പറഞ്ഞ സ്ത്രീകളോട് ആക്രോശിച്ച് മന്ത്രി

അഹമ്മദാബാദ്: കുടിവെള്ളമില്ലതെ കഷ്ടപ്പെടുകയാണെന്ന പരാതിയുമായിയെത്തിയ സ്ത്രീകളെ ശകാരിച്ച ജലവിഭവ മന്ത്രി കന്‍വര്‍ജി ബാവ്‌ലിയയുടെ നടപടി വിവാദമാകുന്നു. ഗ്രാമത്തിലെ പകുതിയോളം സ്ഥലങ്ങളിലും കുടിക്കാന്‍ ഒരു തുള്ളി പോലും വെള്ളമില്ലെന്ന് പറഞ്ഞ സ്ത്രീകളോട് വെള്ളം വേണമെങ്കില്‍ പണ് വോട്ട് ചെയ്യണമായിരുന്നുവെന്നായിരുന്നു മന്ത്രിയുടെ മറുപടി. 

ജലവിഭവ വകുപ്പ് മുഴുവന്‍ എന്റെ പക്കലാണ്. ഞാന്‍ ആണ് അധികാരി. വേണമെന്ന് വിചാരിച്ചാല്‍ കോടിക്കണക്കിന് രൂപ ഗ്രാമത്തില്‍ വെള്ളമെത്തിക്കുന്നതിനായി ചെലവഴിക്കാന്‍ എനിക്ക് സാധിക്കും. പക്ഷേ ഞാന്‍ മത്സരിച്ചപ്പോള്‍ നിങ്ങളെനിക്ക് തന്നത് വെറും 55 ശതമാനം വോട്ടല്ലേ പിന്ന എന്തിനാണ് ചോദിക്കാന്‍ വരുന്നത് എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. പരാതി നല്‍കാന്‍ വന്നവരില്‍ ഒരാള്‍ മന്ത്രിയുടെ മറുപടി വിഡിയോയാക്കി. ഇത് വൈറലായതോടെ വിദ്യാഭ്യാസമില്ലാത്ത സ്ത്രീകളാണ് പ്രതിഷേധിക്കുന്നതെന്നും പ്രാദേശിക നേതാക്കള്‍ കുത്തിത്തിരിപ്പുണ്ടാക്കി സ്ത്രീകളെ പറഞ്ഞ് വിട്ടതാണെന്നും മന്ത്രി പറഞ്ഞു. വിഡിയോ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഹാജരാക്കിയപ്പോള്‍ ഇതൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും കുടിവെള്ള പ്രശ്‌നം പഞ്ചായത്താണ് പരിഹരിക്കേണ്ടതെന്നാണ് താന്‍ പറഞ്ഞതെന്നും മന്ത്രി മലക്കം മറിഞ്ഞു. 

മന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ബിജെപിക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുമെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും കോണ്‍ഗ്രസ് നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com