മകനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ബിജെപി; രാജി സന്നദ്ധത അറിയിച്ച് കേന്ദ്രമന്ത്രി 

മകനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ബിജെപി; രാജി സന്നദ്ധത അറിയിച്ച് കേന്ദ്രമന്ത്രി 

മകനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിലുളള മുറുമുറുപ്പ് പരസ്യമാക്കി കേന്ദ്രമന്ത്രി ചൗധരി ബീരേന്ദർ സിം​ഗ് രാജി സന്നദ്ധത അറിയിച്ചു

ന്യൂ​ഡ​ല്‍​ഹി: മകനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിലുളള മുറുമുറുപ്പ് പരസ്യമാക്കി കേന്ദ്രമന്ത്രി ചൗധരി ബീരേന്ദർ സിം​ഗ് രാജി സന്നദ്ധത അറിയിച്ചു.  മ​ക​ന്‍ ബ്രി​ജേ​ന്ദ്ര സിം​ഗി​ന്‍റെ പേ​ര് ഹ​രി​യാ​ന​യി​ലെ ഹി​സാ​റി​ല്‍ നി​ന്നു​ള്ള സ്ഥാ​നാ​ര്‍​ഥി​യാ​യി ബി​ജെ​പി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ നീ​ക്കം. 

കേ​ന്ദ്ര സ്റ്റീ​ല്‍ മ​ന്ത്രി സ്ഥാ​ന​വും രാ​ജ്യ​സ​ഭാം​ഗ​ത്വ​വും ഒ​ഴി​യാ​നു​ള്ള സ​ന്ന​ദ്ധ​ത പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യെ അ​റി​യി​ച്ച​താ​യും അ​ന്തി​മ തീ​രു​മാ​നം അ​ദ്ദേ​ഹം കൈ​ക്കൊ​ള്ളു​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. മ​ക​നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​ജ​ന​പ​ക്ഷ​പാ​ത​മെ​ന്നും കുടുംബവാഴ്ചയെന്നുമുളള ആ​രോ​പ​ണം ത​നി​ക്കും കു​ടും​ബ​ത്തി​നും എ​തി​രേ ഉ​യ​രാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നു ബീ​രേ​ന്ദ​ര്‍ സിം​ഗ് പ​റ​ഞ്ഞു. സാ​ധാ​ര​ണ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നാ​യി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

ഹ​രി​യാ​ന​യി​ല്‍ നി​ന്നു​ള്ള മു​തി​ര്‍​ന്ന നേ​താ​വ് ചൗ​ധ​രി ബീ​ര​ന്ദ​ര്‍ സിം​ഗ് ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭ​യി​ല്‍ ആ​ദ്യം ഗ്രാ​മ​വി​ക​സ​ന​ത്തി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി രാ​ജ്, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​യി​രു​ന്നു. 2016-ല്‍ ​ന​ട​ത്തി​യ പു​നഃ​സം​ഘ​ട​ന​യി​ല്‍ സ്റ്റീ​ല്‍ മ​ന്ത്രി​യാ​യി. നേ​ര​ത്തെ കോ​ണ്‍​ഗ്ര​സി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം 2014-ലാ​ണ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com