മുസ്ലീം ജനസംഖ്യ ഉയരുന്നത് രാജ്യത്തെ വിഭജനത്തിന് കാരണമാകുമെന്ന് ബിജെപി നേതാവ്

ഹിന്ദുക്കള്‍ക്ക് രണ്ട് കുട്ടികള്‍ ജനിക്കുമ്പോള്‍ മുസ്ലീങ്ങള്‍ 12 കുട്ടികള്‍ക്കാണ് ജന്മം നല്‍കുന്നത്
മുസ്ലീം ജനസംഖ്യ ഉയരുന്നത് രാജ്യത്തെ വിഭജനത്തിന് കാരണമാകുമെന്ന് ബിജെപി നേതാവ്

ഉദയ്പൂര്‍: മുസ്ലീം ജനസംഖ്യ ഉയരുന്നത് രാജ്യത്ത് രണ്ടാമതൊരു വിഭജനത്തിന് കളമൊരുക്കുമെന്ന്  ബിജെപി നേതാവ് ഗുലാബ് ചന്ദ് കത്താരിയ. ജനസംഖ്യ ഉയരുന്നത് ഇന്ത്യുയുടെ സംസ്‌കാരത്തെ അപകടപ്പെടുത്തുമെന്നും മുന്‍രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കത്താരിയ പറഞ്ഞു. ഉദയ്പൂരിലെ തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തെ ഹിന്ദു - മുസ്ലീം ജനസംഖ്യ അനുപാതത്തില്‍ വലിയ വ്യത്യാസമുണ്ട്. ഇത് ഹൈന്ദവ സംസ്‌കാരത്തെ തകര്‍ക്കാന്‍ ഇടയാക്കും. ഇത് രാജ്യത്തെ വിഘടിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വിഭജിക്കുന്ന സമയത്ത് ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ വെറും ഒന്‍പത് ശതമാനം മാത്രമായിരുന്നു. ഇപ്പോള്‍ അത് പത്തൊന്‍പത് ശതമാനമായി ഉയര്‍ന്നു. പാക്കിസ്ഥാനില്‍ വിഭജനസമയത്ത് ഹിന്ദുക്കളുടെ ജനസംഖ്യ 20 മുതല്‍ 33 ശതമാനം വരെയായിരുന്നു. ഇപ്പോഴാകട്ടെ അത് വെറും രണ്ട് ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കള്‍ക്ക് രണ്ട് കുട്ടികള്‍ ജനിക്കുമ്പോള്‍ മുസ്ലീങ്ങള്‍ 12 കുട്ടികള്‍ക്കാണ് ജന്മം നല്‍കുന്നത്. ഇങ്ങനെ പോയാല്‍ എഴുപത് വര്‍ഷത്തിനുള്ളില്‍ രാജ്യം വീണ്ടും വിഭജിക്കാന്‍ ഇടയാകുമെന്ന് അദ്ദേഹം പറഞ്ഞു. 

വര്‍ഗീയത പടര്‍ത്തുന്ന കത്താരിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചട്ടലംഘനമാരോപിച്ച് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com