മോദി 26ന് പത്രിക സമര്‍പ്പിക്കും; ചരിത്രമാക്കാന്‍ ബിജെപി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th April 2019 05:06 PM |
Last Updated: 15th April 2019 05:06 PM | A+A A- |

വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ ഈ മാസം 26-ാം തിയതി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഗംഭീര റോഡ് ഷോയുടെ അകമ്പടിയോടെ മോദിയുടെ പത്രിക സമര്‍പ്പണം നടത്താനാണ് ബിജെപി പദ്ധതിയിടുന്നത്. രണ്ട് ദിവസത്തെ മെഗാ പരിപാടി സംഘടിപ്പിക്കാനാണ് പദ്ധതിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
പത്രിക സമര്‍പ്പണത്തിനായി ഏപ്രില്‍ 25-ാം തിയതി വാരാണസിയില്‍ എത്തുന്ന മോദി അന്ന് രാത്രി റോഡ് ഷോയില്‍ പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി രണ്ട് റോഡ് ഷോകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് നടത്തിയ റോഡ്‌ഷോകളെ വെല്ലുന്ന തരത്തില്‍ പരിപാടി സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 3,71,784 ലക്ഷം വോട്ടുകള്‍ക്കാണ് മോദി വിജയിച്ചത്. ഇത്തവണ മോദിക്ക് ചരിത്ര ഭൂരിപക്ഷം നേടിക്കൊടുക്കാനാണ് പാര്‍ട്ടി തീരുമാനം. വാരാണസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്ക ഇവിടെ സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
2014ല്‍ മോദി നടത്തിയ മെഗാ റാലികള്‍ വന്‍ വിജയമായിരുന്നു. ഇത് നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി വിജയത്തിന് നിര്‍ണ്ണായക ഘടകമായി. മെയ് മാസം 19നാണ് ഈ വാരാണസിയിലെ തിരഞ്ഞെടുപ്പ്.