'കൂടുതൽ വോട്ട് തന്നാൽ കൂടുതൽ വികസനം' ; വോട്ടിന് അനുസരിച്ച് ​ഗ്രാമങ്ങളെ തരംതിരിക്കുമെന്ന് മേനകാ ​ഗാന്ധി

ബിജെപിക്ക് 80 ശതമാനം വോട്ട് കിട്ടുന്ന ഗ്രാമങ്ങളെ എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. 60 ശതമാനം പേര്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ ബി കാറ്റഗറിയില്‍.
'കൂടുതൽ വോട്ട് തന്നാൽ കൂടുതൽ വികസനം' ; വോട്ടിന് അനുസരിച്ച് ​ഗ്രാമങ്ങളെ തരംതിരിക്കുമെന്ന് മേനകാ ​ഗാന്ധി

പിലിബിത്ത്:  ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ വീണ്ടും വിവാദ പ്രസ്താവനയുമായി മേനകാ ​ഗാന്ധി. കൂടുതൽ വോട്ട് ചെയ്യുന്ന ​ഗ്രാമങ്ങളിലേക്ക് കൂടുതൽ വികസനം എത്തിക്കുമെന്നും തനിക്ക് ലഭിക്കുന്ന വോട്ടുകളുടെ എണ്ണം അനുസരിച്ച് എ,ബി,സി,ഡി എന്നിങ്ങനെ തരംതിരിച്ചാവും വികസന പദ്ധതികൾ നടപ്പിലാക്കുകയെന്നും അവർ വ്യക്തമാക്കി. 

സുൽത്താൻപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് കേന്ദ്രമന്ത്രി കൂടിയായ മേനകാ ​ഗാന്ധി വിവാദ പ്രസ്താവന നടത്തിയത്. ഇത്തവണ സുൽത്താൻ പൂരിൽ നിന്നാണ് മേനകാ ​ഗാന്ധി മത്സരിക്കുന്നത്. ബിജെപിക്ക് 80 ശതമാനം വോട്ട് കിട്ടുന്ന ഗ്രാമങ്ങളെ എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. 60 ശതമാനം പേര്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ ബി കാറ്റഗറിയില്‍. 50 ശതമാനം വോട്ട് ലഭിക്കുന്ന ഗ്രാമങ്ങളെ സി എന്നും 30 ശതമാനവും അതിന് താഴെയുമുള്ള ഗ്രാമത്തെ ഡി എന്നും തരം തിരിച്ചാകും വികസനപ്രവര്‍ത്തനങ്ങളും മറ്റു മുന്‍ഗണനകളും നല്‍കുക. ഈ രീതി താൻ പിലിബിത്തിൽ പരീക്ഷിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി. 

മുസ്ലിങ്ങൾ വോട്ട് ചെയ്തില്ലെങ്കിൽ ദുഃഖിക്കേണ്ടി വരുമെന്നായിരുന്നു അവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എംപിയായി തെരഞ്ഞെടുക്കപ്പെട്ടാൽ വോട്ട് ചെയ്യാത്ത മുസ്ലിങ്ങൾക്ക് യാതൊരു വിധത്തിലുള്ള സഹായങ്ങളും നൽകില്ലെന്നും അവർ കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com