ക്യാരി ബാ​ഗിന് മൂന്ന് രൂപ ഈടാക്കി ; ബാറ്റ 9000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ഉത്പന്നം വാങ്ങിയ ഉപഭോക്താവിന് പേപ്പര്‍ ബാഗ് സൗജന്യമായി നല്‍കണമെന്നും കോടതി
ക്യാരി ബാ​ഗിന് മൂന്ന് രൂപ ഈടാക്കി ; ബാറ്റ 9000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ഛണ്ഡീ​ഗഡ്: കടയിലെത്തി ഷൂ വാങ്ങിയ ഉപഭോക്താവിൽ നിന്ന് കമ്പനിയുടെ പേരുള്ള ക്യാരിബാ​ഗ് പണം ഈടാക്കി നൽകിയ കേസിൽ ബാറ്റയ്ക്ക് 9000 രൂപ പിഴ. ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടേതാണ് വിധി.

ക്യാരിബാ​ഗിന്റെ വിലയായ മൂന്ന് രൂപ ബാറ്റ തിരികെ നൽകണം. ഇതിന് പുറമേ ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടിന് 3000 രൂപയും കേസ് നടത്തിപ്പിന് ചെലവായ ഇനത്തിൽ 1000 രൂപയും നൽകണമെന്നും കൺസ്യൂമർ ഫോറത്തിലേക്ക് 5000 അടയ്ക്കാനും കോടതി ഉത്തരവിട്ടു. 

ഛണ്ഡീ​ഗഡുകാരനായ ദിനേഷ് പ്രസാദാണ് ബാറ്റയ്ക്കെതിരെ കോടതിയെ സമീപിച്ചത്. ഷോറൂമിൽ നിന്ന് ഷൂ വാങ്ങിയ തന്നോട് ബാറ്റ് എന്ന് പ്രിന്റ് ചെയ്ത പേപ്പര്‍ ബാഗിനുള്ള മൂന്നു രൂപയടക്കം 402 രൂപ ഈടാക്കിയെന്ന് കാണിച്ചാണ് ഇയാൾ പരാതി നൽകിയത്. ഉത്പന്നം വാങ്ങിയ ഉപഭോക്താവിന് പേപ്പര്‍ ബാഗ് സൗജന്യമായി നല്‍കണമെന്നും കോടതി വിധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com