യോഗി ആദിത്യനാഥിനും മായവതിക്കും എതിരെ എന്ത് നടപടി എടുത്തു?തെരഞ്ഞെടുപ്പ് കമ്മീഷന്‌ സുപ്രീംകോടതിയുടെ വിമര്‍ശനം

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരോട് നാളെ ഹാജാരാകുവാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്
യോഗി ആദിത്യനാഥിനും മായവതിക്കും എതിരെ എന്ത് നടപടി എടുത്തു?തെരഞ്ഞെടുപ്പ് കമ്മീഷന്‌ സുപ്രീംകോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ വിമര്‍ശനം. വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ചോദിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും, മായാവതിയുടേയും പ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരോട് നാളെ ഹാജാരാകുവാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളില്‍ കടുത്ത നടപടിയെടുക്കണം എന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഇത്തരം പ്രസംഗങ്ങളില്‍ എന്ത് നടപടി എടുത്തു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ വിശദീകരിക്കണം. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതരെ നടപടി സ്വീകരിക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടോ എന്ന വിഷയത്തിലേക്കും കോടതി കടന്നു

മുസ്ലീംങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുത്് അലി വേണോ ബജ്‌റംഗലി വേണോ എന്നിങ്ങനെ പറഞ്ഞുള്ള പ്രസംഗങ്ങള്‍ക്ക് നേരെ തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ണടച്ച് നില്‍ക്കുവാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍ പെരുമാറ്റചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ ഉപദേശക രൂപത്തിലുള്ള നോട്ടീസ് മാത്രമേ നല്‍കുവാന്‍ തങ്ങള്‍ക്ക് അധികാരമുള്ളത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ പറഞ്ഞത്. തുടര്‍ച്ചയായി ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കുവാന്‍ മാത്രമേ തങ്ങള്‍ക്ക് സാധിക്കുകയുള്ളു, അവരെ അയോഗ്യരാക്കുവാന്‍ സാധിക്കില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ നിലപാടെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com