'പി എം മോദി' സിനിമ കാണൂ,  ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി

കേസ് ഏപ്രില്‍ 22 ന് കോടതി വീണ്ടും പരിഗണിക്കും
'പി എം മോദി' സിനിമ കാണൂ,  ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബയോപിക് ' പി എം മോദി ' കണ്ടതിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിം കോടതിയുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് സമയത്ത് ചലച്ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള തടസ്സമുണ്ടോയെന്ന് വിശദമായി പരിശോധിക്കാനും കോടതി ആവശ്യപ്പെട്ടു. 'പി എം മോദി'യുടെ റിലീസിങ് തടഞ്ഞ നടപടി ചോദ്യം ചെയ്തു കൊണ്ട് നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. 

കേസ് ഏപ്രില്‍ 22 ന് കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചിത്രത്തിന്റെ പ്രദര്‍ശനം തെരഞ്ഞെടുപ്പ് കാലത്ത് വിലക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റൊഹാത്ഗിയാണ് നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി ഹാജരായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികള്‍ ചിത്രം കാണാതെയാണ് വിലക്കിയതെന്നായിരുന്നു റൊഹാത്ഗിയുടെ വാദം.

തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം 'ബയോ പികു'കള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്‍കുന്നത് പരസ്യത്തിന്റെ കീഴില്‍ വരുമെന്നും അത് ശരിയല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പെരുമാറ്റച്ചട്ട ലംഘനത്തിന് കമ്മീഷന്‍ അനുമതി നല്‍കില്ലെന്നും ചിത്രം പ്രദര്‍ശന യോഗ്യമാണോയെന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണെന്നും കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com