ബലാകോട്ടിന് ശേഷം പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത് 513 തവണ; തിരിച്ചടി നൽകിയെന്ന് സൈന്യം

വലിയ ആയുധങ്ങളാണ് ഇതിൽ നൂറിലേറെ ആക്രമണങ്ങൾ നടത്താൻ പാകിസ്ഥാൻ ഉപയോ​ഗിച്ചത്.
 ബലാകോട്ടിന് ശേഷം പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത് 513 തവണ; തിരിച്ചടി നൽകിയെന്ന് സൈന്യം

ന്യൂഡൽഹി: ബലാകോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന് ശേഷം പാകിസ്ഥാൻ 513 തവണ വെടി നിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇന്ത്യൻ സൈന്യം. വലിയ ആയുധങ്ങളാണ് ഇതിൽ നൂറിലേറെ ആക്രമണങ്ങൾ നടത്താൻ പാകിസ്ഥാൻ ഉപയോ​ഗിച്ചത്. ഇതിനെല്ലാം ഇന്ത്യ തിരിച്ചടിച്ചിട്ടുണ്ടെന്നും പാകിസ്ഥാന് വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും 16 കോർ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ പരംജീത് സിങ് പറഞ്ഞു. 

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഭൂരിഭാ​ഗം ആക്രമണങ്ങളും നടന്നതെന്നും  പ്രകോപനം ഇല്ലാതെയാണ് പാകിസ്ഥാന്റെ ഭാ​ഗത്ത് നിന്നും ആക്രമണം ഉണ്ടാകുന്നതെന്നും സൈനിക വക്താവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com