മുഖ്യമന്ത്രിയാകാന്‍ ബിജെപി നേതാക്കള്‍ക്ക് 1800 കോടി; യെദ്യൂരപ്പയുടെ യഥാര്‍ത്ഥി ഡയറി പുറത്തുവിട്ട് കോണ്‍ഗ്രസ് 

കര്‍ണാടക മുഖ്യമന്ത്രിയാവാന്‍ യെദ്യൂരപ്പ 1800 കോടി രൂപ കോഴ നല്‍കിയെന്ന ആരോപണത്തില്‍ യഥാര്‍ത്ഥ ഡയറി പുറത്തുവിട്ട് കോണ്‍ഗ്രസ്
മുഖ്യമന്ത്രിയാകാന്‍ ബിജെപി നേതാക്കള്‍ക്ക് 1800 കോടി; യെദ്യൂരപ്പയുടെ യഥാര്‍ത്ഥി ഡയറി പുറത്തുവിട്ട് കോണ്‍ഗ്രസ് 


ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയാവാന്‍ യെദ്യൂരപ്പ 1800 കോടി രൂപ കോഴ നല്‍കിയെന്ന ആരോപണത്തില്‍ യഥാര്‍ത്ഥ ഡയറി പുറത്തുവിട്ട്് കോണ്‍ഗ്രസ്. ബിജെപി ദേശീയ നേതാക്കള്‍ക്കും, കേന്ദ്രകമ്മറ്റിക്കും ജഡ്ജിമാര്‍ക്കും കോഴനല്‍കിയതിന്റെ തെളിവുകളാണ് ഡയറിയിലുള്ളത്. നേരത്തെ പുറത്തുവിട്ടത് പകര്‍പ്പാണെന്നും യഥാര്‍ത്ഥ ഡയറി പുറത്തുവിടണമെന്നും ബിജെപി അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് യഥാര്‍ത്ഥ ഡയറിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

മുന്‍കേന്ദ്രമന്ത്രിയും അഭിഭാഷകനുമായി കപില്‍ സിബലാണ് എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡയറി പുറത്തുവിട്ടത്. ഡയറിയുടെ ആധികാരികത സംബന്ധിച്ച് കൈയെഴുത്തുകള്‍ യഥാര്‍ത്ഥമാണെന്നും കപില്‍ സിബല്‍ പറയുന്നു. ഏത് അന്വേഷണ ഏജന്‍സിക്കും ഡയറിയുടെ ആധികാരികത പരിശോധിക്കാമെന്നും കപില്‍ സിബല്‍ പറയുന്നു.

ബി എസ് യെദ്യൂരപ്പ 2008 - 09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതിന്റെ
യഥാര്‍ത്ഥ രേഖപുറത്തുവിട്ടത് ബിജെപിക്ക് തലവേദനയായിരിക്കുക്കുകയാണ്. ബിജെപി കേന്ദ്ര നേതൃത്വത്തിന് യെദ്യൂരപ്പ 1000 കോടി നല്‍കിയെന്നാണ് ഔദ്യോഗിക ഡയറിയിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഗഡ്കരിക്കും ജെയ്റ്റലിക്കും 150 കോടി വീതം നല്‍കി. ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് യെദ്യൂരപ്പ 10 കോടി നല്‍കി . രാജ്‌നാഥ് സിംഗിന് നല്‍കിയത് 100 കോടിയെന്നും ഡയറിയിലെ കുറിപ്പുകള്‍ വ്യക്തമാക്കുന്നു. അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി നല്‍കി . ജഡ്ജിമാര്‍ക്ക് 500 കോടി നല്‍കിയെന്നും യെദ്യൂരപ്പയുടെ ഡയറിയില്‍ വിശദമാക്കുന്നു. ഓരോ പേജിലും യെദ്യൂരപ്പയുടെ കയ്യൊപ്പോട് കൂടിയ ഡയറിയിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയ തെളിവുകള്‍ വ്യാജമാണെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നതാണെന്നും വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ കോണ്‍ഗ്രസിനെതിരെ മാനനഷ്ട കേസ് നല്‍കുമെന്നുമായിരുന്നു യെദ്യൂരപ്പയുടെ അന്നത്തെ പ്രതികരണം. കോണ്‍ഗ്രസ് പുറത്തുവിട്ട ഡയറി പേജില്‍ ഉള്ളത് വ്യാജമെന്നും വിശദമാക്കിയ ബിജെപി യെദ്യുരപ്പയുടെ യഥാര്‍ത്ഥ കയ്യക്ഷരവും ഒപ്പും ഡയറിയുടെ ചിത്രങ്ങളും  ട്വിറ്ററിലൂടെ അന്ന് പുറത്ത് വിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com