സമയമില്ലെന്ന് ആം ആദ്മിയോട് രാഹുല്‍; വാതില്‍ ഇപ്പോഴും തുറന്നുതന്നെ

കോണ്‍ഗ്രസ്- ആം ആദ്മി സഖ്യമെന്നാല്‍ ബിജെപിയുടെ തോല്‍വിയാണെന്ന് രാഹുല്‍
സമയമില്ലെന്ന് ആം ആദ്മിയോട് രാഹുല്‍; വാതില്‍ ഇപ്പോഴും തുറന്നുതന്നെ


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യത അവസാനിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി. സഖ്യത്തിനായുള്ള വാതിലുകള്‍ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.ആംഅദ്മി പാര്‍ട്ടിക്ക് നാലുസീറ്റുകള്‍ നല്‍കാന്‍ തയ്യാറാണ്. അവസാനനിമിഷം കെജ് രിവാള്‍ നിലപാട് മാറ്റുകയായിരുന്നെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ്- ആം ആദ്മി സഖ്യമെന്നാല്‍ ബിജെപിയുടെ തോല്‍വിയാണെന്ന് രാഹുല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസുമായി സഖ്യത്തിന് ഇപ്പോഴും തയാറാണെന്ന് കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി നേതാക്കാള്‍ വ്യക്തമാക്കിയിരുന്നു മോദി-അമിത് ഷാ ടീമില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എന്തും ചെയ്യുമെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. രാജ്യം അപകടത്തിലാണ്. മോദിഅമിത് - ഷാ ഭരണം തുടരാതിരിക്കാന്‍ പാര്‍ട്ടി എല്ലാ ശ്രമവും നടത്തുമെന്നും ഞായറാഴ്?ച ഡല്‍ഹിയല്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം കെജ്?രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, അഭിഷേക് സിങ്‌വി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കെജ്‌രിവാളിെന്റ പ്രതികരണം. അതേസമയം, സഖ്യം സംബന്ധിച്ച ചോദ്യത്തില്‍നിന്നും കപില്‍ സിബല്‍ ഒഴിഞ്ഞുമാറി. ഞങ്ങളേക്കാള്‍ അധികം ഇതുസംബന്ധിച്ച് കെജ്‌രിവാളിന് അറിയാമെന്നും അദ്ദേഹേത്താട് തന്നെ ചോദിക്കൂവെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. കോണ്‍ഗ്രസുമായി സഖ്യത്തിന്? ഈ നിമിഷവും തയാറാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും അറിയിച്ചു.

എന്നാല്‍, ഡല്‍ഹി മാത്രമായുള്ള സഖ്യത്തിന് പാര്‍ട്ടിക്ക് താല്‍പര്യമില്ലെന്നും അ?ദ്ദേഹം പറഞ്ഞു. അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍ സഖ്യമില്ലെങ്കില്‍ കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ മൂന്നു സീറ്റിനും പകരം രണ്ടു സീറ്റു നല്‍കി ധാരണയുണ്ടാക്കാനുള്ള അവസാനഘട്ട ശ്രമം ആം ആദ്മി പാര്‍ട്ടി നടത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com