ഒന്നെങ്കിൽ 75 ലക്ഷം രൂപ, അല്ലെങ്കിൽ വൃക്ക വിൽക്കാൻ അനുവദിക്കുക; വിചിത്ര ആവശ്യവുമായി സ്വതന്ത്ര സ്ഥാനാർത്ഥി 

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണ​ത്തി​ന്‍റെ ചെ​ല​വി​ലേ​ക്ക് 75 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ വൃ​ക്ക വി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നുമുളള വിചിത്ര ആവശ്യമായി സ്വതന്ത്ര സ്ഥാനാർത്ഥി
ഒന്നെങ്കിൽ 75 ലക്ഷം രൂപ, അല്ലെങ്കിൽ വൃക്ക വിൽക്കാൻ അനുവദിക്കുക; വിചിത്ര ആവശ്യവുമായി സ്വതന്ത്ര സ്ഥാനാർത്ഥി 

ഭോ​പ്പാ​ൽ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണ​ത്തി​ന്‍റെ ചെ​ല​വി​ലേ​ക്ക് 75 ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ വൃ​ക്ക വി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നുമുളള വിചിത്ര ആവശ്യമായി സ്വതന്ത്ര സ്ഥാനാർത്ഥി. മുൻ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം​എ​ൽ​എ​യും മ​ധ്യ​പ്ര​ദേ​ശി​ലെ ബ​ലാ​ഘാ​ട്ട് മ​ണ്ഡ​ല​ത്തി​ലെ സ്വതന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ കി​ഷോ​ർ സ​മൃ​തി​യാ​ണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി വ​രാ​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ദീ​പ​ക് ആ​ര്യ​ക്കു അ​ദ്ദേ​ഹം ക​ത്ത​യ​ച്ചു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാര​ണ​ത്തി​നു ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യു​ന്ന പ​ര​മാ​വ​ധി തു​ക​ 75 ലക്ഷം രൂപയായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിരിക്കുന്നത്.എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് ത​ന്‍റെ പ​ക്ക​ൽ അ​ത്ര​യും പ​ണ​മി​ല്ല. അ​തി​നാ​ൽ 75 ല​ക്ഷം രൂ​പ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കു​ക​യോ, വാ​യ്പ ന​ൽ​കാ​ൻ ബാ​ങ്കു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യോ വേ​ണ​മെ​ന്ന് കി​ഷോ​ർ അ​ഭ്യ​ർ​ഥി​ച്ചു. എ​ന്നാ​ൽ ഇ​തി​നൊ​ന്നും ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ ത​ന്‍റെ വൃ​ക്ക വി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

 തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി​യും 15 ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ചെ​റി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ഇ​ത്ര​യും വ​ലി​യ തു​ക ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് കി​ഷോ​ർ എ​എ​ൻ​ഐ​യോ​ട് പ​റ​ഞ്ഞു. ത​നി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാം അ​ഴി​മ​തി​ക്കാ​രാ​ണ്. അ​വ​ർ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്തു. ഈ ​മേ​ഖ​ല​യു​ടെ വി​ക​സ​ന​വും സ​മൂ​ഹ​ത്തി​ലെ ദ​രി​ദ്ര​രെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നും താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു- കി​ഷോ​ർ പ​റ​ഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com