പൂനം സിന്‍ഹ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു; ലക്‌നൗവില്‍ നിന്ന് മത്സരിക്കും

ഏപ്രില്‍ 18 ന് അവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍
പൂനം സിന്‍ഹ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു; ലക്‌നൗവില്‍ നിന്ന് മത്സരിക്കും

ലക്‌നൗ: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവില്‍ നിന്നാണ് അവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ലക്‌നൗ മണ്ഡലത്തില്‍ നിന്നും എസ് പി സ്ഥാനാര്‍ത്ഥിയായി പൂനം ജനവിധി തേടും.  ഏപ്രില്‍ 18 ന് അവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. 

ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിക്കാനാണ് സമാജ് വാദി പാര്‍ട്ടിയുടെ നീക്കം. ശത്രുഘ്‌നന്‍ സിന്‍ഹ പട്‌നാ സാഹിബ് മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com