പോളിങ് ബൂത്തിന് മുമ്പില്‍ നിന്ന് സെല്‍ഫി വേണ്ട; മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഉപയോഗത്തിനും വിലക്ക് 

മാധ്യമപ്രവര്‍ത്തരും ചട്ടങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും പോളിങ്ബൂത്തുകളില്‍ മൊബൈല്‍ ഫോണുകളുമായി പ്രവേശിക്കരുതെന്നും കമ്മീഷന്‍ വ്യക്തമാക്കി
പോളിങ് ബൂത്തിന് മുമ്പില്‍ നിന്ന് സെല്‍ഫി വേണ്ട; മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഉപയോഗത്തിനും വിലക്ക് 

ചെന്നൈ: വോട്ടെടുപ്പിനിടയില്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിങ് ബൂത്തിന് മുമ്പില്‍ നിന്ന് സെല്‍ഫി എടുക്കുന്നതും പോളിങ് ബൂത്തിന് 100 മീറ്റര്‍ അടുത്തേക്ക് മൊബൈലുമായി പ്രവേശിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തരും ചട്ടങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും പോളിങ്ബൂത്തുകളില്‍ മൊബൈല്‍ ഫോണുകളുമായി പ്രവേശിക്കരുതെന്നും കമ്മീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

വോട്ടെടുപ്പ് ദിവസം എല്ലാത്തരത്തിലുള്ള അനിഷ്ട സംഭവങ്ങളും ഒഴിവാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഒന്നാംഘട്ട വോട്ടെടുപ്പില്‍ 4466 പെരുമാറ്റച്ചട്ട ലംഘന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് കമ്മീഷന്‍ ഗൗരവത്തോടെയാണ് കാണുന്നത്. ആദായ നികുതി വകുപ്പും ഫ്‌ളൈയിങ് സ്‌ക്വാഡും ചേര്‍ന്ന് കണക്കില്‍പ്പെടാത്ത 132.91 കോടി രൂപ പിടിച്ചെടുത്തിരുന്നു.ഇതില്‍ 65 കോടിയോളം രൂപ ഉടമസ്ഥര്‍ക്ക് തന്നെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തിരികെ നല്‍കുകയും ചെയ്തു.

സി വിജില്‍ ആപ്പിലൂടെ മാത്രം 2387 പരാതികള്‍ കമ്മീഷന് ലഭിക്കുകയും അതില്‍ 1076 കേസുകളില്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com