മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കാനായില്ല; ജയിക്കാന്‍ പാടെന്ന് യുപിയിലെ ബിജെപി എംപി 

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ലോക്‌സഭ മണ്ഡലം നിലനിര്‍ത്തുന്നത് അത്യന്തം ദുഷ്‌കരമാണെന്ന് സിറ്റിങ് എംപിയായ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍
മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കാനായില്ല; ജയിക്കാന്‍ പാടെന്ന് യുപിയിലെ ബിജെപി എംപി 

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ലോക്‌സഭ മണ്ഡലം നിലനിര്‍ത്തുന്നത് അത്യന്തം ദുഷ്‌കരമാണെന്ന് സിറ്റിങ് എംപിയായ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് മത്സരിച്ച് സീറ്റ് നിലനിര്‍ത്തുന്നത് അത്യന്തം ദുഷ്‌കരമാണെന്ന വെളിപ്പെടുത്തലാണ് സ്ഥാനാര്‍ത്ഥിയായ കുന്‍വാര്‍ സര്‍വേഷ് കുമാര്‍ നടത്തിയത്. മുസ്ലിം വോട്ടുകള്‍ ഏകീകരിക്കുമെന്നതിനാല്‍ കോണ്‍ഗ്രസുമായുളള നേരിട്ടുളള പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു. 

ബിജെപി സര്‍ക്കാരിനെതിരെ തീപ്പൊരി പ്രസംഗങ്ങള്‍ നടത്തിയും കവിയെന്ന നിലയിലും പ്രശസ്തനായ ഇമ്രാന്‍ പ്രതാപ്ഗാര്‍ഗിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഡോക്ടറായ എസ്ടി ഹസനാണ് ബിഎസ്പി സഖ്യ സ്ഥാനാര്‍ത്ഥിയായി മ്ത്സരരംഗത്തുളളത്.

മണ്ഡലത്തില്‍ മുസ്ലീം വോട്ടുകള്‍ നിര്‍ണായകമാണ്. 47 ശതമാനമാണ് ഇവരുടെ വോട്ടുവിഹിതം. ഇതുവരെ സമുദായനേതാക്കള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഏപ്രില്‍ 23നാണ് ഇവിടെ വോട്ടെടുപ്പ്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്നില്‍ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കുമെന്ന ഭയത്തിലാണ് ബിജെപി. 

രാഷ്ട്രീയരംഗത്ത് പ്രബലനായ കുന്‍വാര്‍ സര്‍വേഷ് കുമാര്‍ ഇത്തവണ താന്‍ വീണ്ടും തെരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന വെളിപ്പെടുത്തലാണ് നടത്തിയത്. തെരഞ്ഞെടുപ്പ് അത്യന്തം ദുഷ്‌കരമായാണ് മുന്നോട്ടുപോകുന്നത്. മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സാധിച്ചില്ല. തെരഞ്ഞെടുപ്പ് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com