മോദിയെന്ന് പേരുള്ള എല്ലാവരെയും അപമാനിച്ചു ; രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസുമായി സുശീല്‍ കുമാര്‍ മോദി

അധിക്ഷേപം ചൊരിഞ്ഞതിന് പുറമേ വികാരം വ്രണപ്പെടുത്തുക കൂടിയാണ് രാഹുല്‍ ചെയ്തത്.
മോദിയെന്ന് പേരുള്ള എല്ലാവരെയും അപമാനിച്ചു ; രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസുമായി സുശീല്‍ കുമാര്‍ മോദി

പട്‌ന: രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. എല്ലാ കള്ളന്‍മാരുടെയും പേരിന്റെ അവസാനം മോദി എന്ന് വരുന്നു എന്ന് പറഞ്ഞതിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഡിഎയുടെ മുതിര്‍ന്ന നേതാവ് സുശീല്‍ കുമാര്‍ കോടതിയെ സമീപിക്കുന്നത്. 

അധിക്ഷേപം ചൊരിഞ്ഞതിന് പുറമേ വികാരം വ്രണപ്പെടുത്തുക കൂടിയാണ് രാഹുല്‍ ചെയ്തത്. ചൗക്കിദാര്‍ ചോര്‍ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന രാഹുലിന്റെ പരാമര്‍ശത്തെയും രൂക്ഷമായ ഭാഷയില്‍ സുശീല്‍ കുമാര്‍ മോദി വിമര്‍ശിച്ചു. പട്‌ന കോടതിയില്‍ എത്രയും വേഗം കേസ് നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്  പറഞ്ഞു

എല്ലാ കള്ളന്‍മാരുടെയും പേരുകള്‍ മോദിയിലാണ് അവസാനിക്കുന്നത്. നോക്കൂ, നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിങ്ങനെ നീളുകയാണ് എന്നായിരുന്നു രാഹുലിന്റെ പ്രസംഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com