വോട്ട് ചെയ്യാത്തവരെ മോദി തിരിച്ചറിയും; ബുത്തുകളില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് ബിജെപി എംഎല്‍എ

വോട്ടിങ് മെഷീനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും താമരചിഹ്നവും ഉണ്ടാകും - നിങ്ങള്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ മോദി സ്ഥാപിച്ച ക്യാമറയില്‍ കാണുമെന്നും എംഎല്‍എ
വോട്ട് ചെയ്യാത്തവരെ മോദി തിരിച്ചറിയും; ബുത്തുകളില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് ബിജെപി എംഎല്‍എ

അഹമ്മദാബാദ്: ജനങ്ങള്‍ ബിജെപിക്ക് വോട്ടുചെയ്യുന്നുണ്ടോയെന്നറിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോളിങ് ബൂത്തുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഗുജറാത്തിലെ ബിജെപി എംഎല്‍എ. ബിജെപിക്കായി വോട്ട് ചെയ്യാത്തവരെ പ്രധാനമന്ത്രി ഈ ക്യാമറയിലൂടെ തിരിച്ചറിയുമെന്നും എംഎല്‍എയുടെ  ഭീഷണി. ജസ്വന്ത് സിങ ബാബറിന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെയാണ് എംഎല്‍എ രമേഷ് കത്താരയുടെ വിവാദ പരാമര്‍ശം.

വോട്ടിങ് മെഷീനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും താമരചിഹ്നവും ഉണ്ടാകും. അത് നോക്കി നിങ്ങള്‍ വിരലമര്‍ത്തിയാല്‍ മതി. നിങ്ങള്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ മോദി സ്ഥാപിച്ച ക്യാമറയില്‍ കാണുമെന്നും എംഎല്‍എ പറയുന്നു

നിങ്ങള്‍ ബിജെപിക്കാണോ, കോണ്‍ഗ്രസിനാണോ വോട്ട് ചെയ്തതെന്ന് കാണാന്‍ കഴിയും. ആധാര്‍കാര്‍ഡ് ഉള്‍പ്പടെയുള്ള എല്ലാ തിരിച്ചറിയല്‍ കാര്‍ഡുകളിലും നിങ്ങളുടെ ഫോട്ടോയുണ്ട്. നിങ്ങള്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് ജോലി നല്‍കില്ലെന്നും എംഎല്‍എ പറയുന്നു

കഴിഞ്ഞ ദിവസം  സമാനമായ പ്രസ്താവന നടത്തിയതില്‍ കേന്ദ്ര മന്ത്രി മേനക ഗാന്ധിയോട് തെരഞ്ഞടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. നിങ്ങള്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും താന്‍ ജയിച്ചുകഴിഞ്ഞെന്നും വോട്ട് ചെയ്തില്ലെങ്കില്‍ പിന്നീട് ജോലിക്കെന്നും മറ്റും സമീപിച്ചാല്‍ സാധിച്ചു നല്‍കില്ലെന്നുമാണ് മേനക ഗാന്ധി പറഞ്ഞത്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് മുസ്ലീം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മേനക ഗാന്ധി പ്രസംഗിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com