സഹോദരിയും അച്ഛനും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബിജെപിക്ക് പിന്തുണയുമായി രവീന്ദ്ര ജഡേജ

'ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്നു,' നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ട് ജഡേജയുടെ ട്വീറ്റ് 
സഹോദരിയും അച്ഛനും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബിജെപിക്ക് പിന്തുണയുമായി രവീന്ദ്ര ജഡേജ

രാജ്‌കോട്ട്: പിതാവും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പിന്നാലെ ബിജെപിക്ക് പരസ്യ പിന്തുണ അറിയിച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. മാര്‍ച്ച് മൂന്നിന് ജമ്‌നാ നഗറില്‍ മോദിയുടെ സന്ദര്‍ശനത്തിനിടെ ജഡേജയുടെ ഭാര്യ റിവാബ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

'ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്നു,' നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ട് ജഡേജ ട്വീറ്റ് ചെയ്തു. റിവാബ ജഡേജ ജയ് ഹിന്ദ് എന്ന ഹാഷ് ടാഗോടെയായിരുന്നു ജഡേജയുടെ ട്വീറ്റ്.

ജഡേജയുടെ മുതിര്‍ന്ന സഹോദരി നയനാബ ജഡേജയും അച്ഛന്‍ അനിരുദ്ധ് സിന്‍ഹ് ജഡേജയും കലവാഡ് താലൂക്കിലെ ജാംനഗറില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വം സീകരിച്ചത്.

പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ സാന്നിധ്യത്തിലാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജാംനഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുലു കണ്ഡോരിയക്കായുള്ള പ്രചാരണ യോഗത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com