എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്താല്‍ ഷോക്കടിക്കും; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് മന്ത്രി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പകരം എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്താല്‍ ഇലക്ട്രിക് ഷോക്ക് നേരിടേണ്ടി വരുമെന്ന് ഛത്തീസ്ഗഡ് മന്ത്രിയുടെ വിവാദ പരാമര്‍ശം
എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്താല്‍ ഷോക്കടിക്കും; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് മന്ത്രി 

റായ്പൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പകരം എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്താല്‍ ഇലക്ട്രിക് ഷോക്ക് നേരിടേണ്ടി വരുമെന്ന് ഛത്തീസ്ഗഡ് മന്ത്രിയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പകരം ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ രണ്ടും മൂന്നും ബട്ടണുകളില്‍ അമര്‍ത്തിയാല്‍ ഇലക്ട്രിക് ഷോക്ക് അനുഭവിക്കേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് മന്ത്രി കവാസി ലാക്ക്മാ പറഞ്ഞത്. സംഭവം വിവാദമായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മന്ത്രിക്ക് നോട്ടീസ് നല്‍കി.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ബീരേഷ് താക്കൂറിന് വോട്ട് അഭ്യര്‍ത്ഥിച്ച് മന്ത്രി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ബീരേഷ് താക്കൂറിന് വോട്ടുചെയ്യാനായി ഒന്നാം ബട്ടണില്‍ അമര്‍ത്താനാണ് മന്ത്രി ആവശ്യപ്പെട്ടത്. കാന്‍കര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ബീരേഷ് താക്കൂര്‍. ഏപ്രില്‍ 23നാണ് ഇവിടെ തെരഞ്ഞെടുപ്പ്. 'രണ്ടാമത്തെ ബട്ടണില്‍ അമര്‍ത്തിയാല്‍ ഇലക്ട്രിക് ഷോക്ക് അനുഭവിക്കേണ്ടി വരും. മൂന്നാമത്തെ ബട്ടണിലും സമാനമായ അനുഭവമുണ്ടാകും.അതുകൊണ്ട് ഒന്നാം ബട്ടണ്‍ ഉറപ്പിച്ചു'- മന്ത്രി പറഞ്ഞു.

മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടത്. മൂന്നുദിവസത്തിനുളളില്‍ വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com