തമിഴ്‌നാടിന് പിന്നാലെ പുതുച്ചേരിയിലും വ്യാപക റെയ്ഡ്; മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ വസതിയില്‍ മിന്നല്‍ പരിശോധന 

തമിഴ്‌നാടിന് പിന്നാലെ പുതുച്ചേരിയിലും വ്യാപക റെയ്ഡ്
തമിഴ്‌നാടിന് പിന്നാലെ പുതുച്ചേരിയിലും വ്യാപക റെയ്ഡ്; മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ വസതിയില്‍ മിന്നല്‍ പരിശോധന 

പുതുച്ചേരി: തമിഴ്‌നാടിന് പിന്നാലെ പുതുച്ചേരിയിലും വ്യാപക റെയ്ഡ്. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ ഉള്‍പ്പെടെ വിവിധ നേതാക്കളുടെ വസതികളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫഌയിംഗ് സ്‌ക്വാഡ് സംഘം മിന്നല്‍ പരിശോധന നടത്തുന്നത്. മുഖ്യമന്ത്രിയുടെ വസതിയില്‍ പരിശോധന തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവ് എന്‍ രംഗസ്വാമിയുടെ വസതിയിലും ഫഌയിംഗ് സ്‌ക്വാഡ് റെയ്ഡ് നടത്തി. റെയ്ഡില്‍ ഏന്തെങ്കിലും കണ്ടെത്തിയോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. വോട്ടിന് പണം നല്‍കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് രംഗസ്വാമിയുടെ വസതിയില്‍ റെയ്ഡ് നടത്തിയത്.  

കഴിഞ്ഞ കുറെ ദിവസങ്ങളിലായി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫഌയിംഗ് സ്‌ക്വാഡ് നടത്തുന്ന റെയ്ഡ് തുടരുകയാണ്. കഴിഞ്ഞ ദിവസം ഡിഎംകെ നേതാവ് കനിമൊഴിയുടെ തുത്തൂക്കുടിയിലെ വസതിയില്‍ നടത്തിയ റെയ്ഡ് വിവാദമായിരുന്നു. കനിമൊഴിയുടെ വസതിയില്‍ നിന്നും ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മോദി സര്‍്ക്കാരിന്റെ രാഷ്ട്രീയ പ്രതികാര നടപടിയാണിതെന്നായിരുന്നു ഡിഎംകെയുടെ പ്രതികരണം. ഇതിന് പിന്നാലെ  ഇന്ന് എഐഎഡിഎംകെ നേതാവ് ദേവദാസിന്റെ മധുരയിലെ വസതിയിലും റെയ്ഡ് നടത്തി. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കണക്കില്‍പ്പെടാത്ത 500 കോടിയോളം രൂപ  തമിഴ്‌നാട്ടിന്റെ വിവിധയിടങ്ങളില്‍ നിന്നും മാത്രമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com