മുസ്ലീം ലീഗ് 'വൈറസ്'; യോഗിയുടെ വിവാദ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാധ്യമത്തിലും നടപടി - വിവാദ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കി.
മുസ്ലീം ലീഗ് 'വൈറസ്'; യോഗിയുടെ വിവാദ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാധ്യമത്തിലും നടപടി. യോഗിയുടെ വിവാദ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കി. മൂസ്ലീം ലീഗിനെ വൈറസ് എന്നാരോപിച്ചതടക്കമുള്ള രണ്ട് ട്വീറ്റുകളാണ് നീക്കിയത്. 

മുസ്‌ലിം ലീഗിനെതിരായ വൈറസ് പരാമര്‍ശത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മൂന്നുദിവസത്തേക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി. 

'രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കൊണ്ട് കേരളത്തിലെ ഒരു മണ്ഡലത്തില്‍ നടത്തിയ റാലി എല്ലാവരും കണ്ടതാണ്. പച്ചമാത്രമായിരുന്നു അവിടെ ദൃശ്യമായിരുന്നത്. കോണ്‍ഗ്രസ്സിന്റെ ഒരു പതാക പോലും അവിടെ കണ്ടില്ല. കോണ്‍ഗ്രസ്സ് പച്ചവൈറസിനാല്‍ ബുദ്ധിമുട്ടുകയാണ്. പച്ചവൈറസ് അതിനെ പിടികൂടിയിരിക്കുകയാണ്', ഇതായിരുന്നു യോഗിയുടെ വിവാദ ട്വീറ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com