ആ പെട്ടി മോദിയുടെ പ്രസംഗവേദിയിലേക്കുള്ളത്; ദുരൂഹതയ്ക്ക് വിരാമമിട്ട് ബിജെപി

പെട്ടിയുടെ വീഡിയോ പ്രചരിപ്പിച്ച കോൺഗ്രസ് നേതാക്കൾക്ക് സാമാന്യബോധം പോലുമില്ലെന്ന് ബിജെപി
ആ പെട്ടി മോദിയുടെ പ്രസംഗവേദിയിലേക്കുള്ളത്; ദുരൂഹതയ്ക്ക് വിരാമമിട്ട് ബിജെപി

ബെംഗളൂരു: ക​ർ​ണാ​ട​ക​യിലെ ചി​ത്ര​ദു​ർ​ഗ​യി​ൽ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിൽ കൊണ്ടുവന്ന പെട്ടിയിൽ പാർട്ടി ലോഗോയും ടെലിപ്രോംപ്റ്റർ അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുമായിരുന്നെന്ന വിശദീകരവുമായി ബിജെപി. മോദിയുടെ പ്രസംഗവേദിയിൽ ഉപയോഗിക്കാനുള്ളവയായിരുന്നു ഇവയെന്നും 10 മിനിറ്റിനുള്ളിൽ സ്റ്റേജിലെത്തിക്കേണ്ടതിനാലാണ്  വിമാനത്തിൽ പെട്ടി സൂക്ഷിച്ചതെന്നും ബിജെപി ചിത്രദുർഗ യൂണിറ്റ് പ്രസിഡന്റ് കെഎസ് നവീൻ പറഞ്ഞു.

ചി​ത്ര​ദു​ർ​ഗ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹെ​ലി​ക്കോ​പ്റ്റ​ർ ഇ​റ​ങ്ങി​യ ഉ​ട​ൻ പ​ക​ർ​ത്തി​യ വീ​ഡി​യോ​യാ​ണ് വി​വാ​ദ​മാ​യ​ത്. മോ​ദി​യു​ടെ വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി​യ ഒ​രു വ​ലി​യ പെ​ട്ടി കു​റ​ച്ചു​പേ​ർ ചേ​ർ​ന്ന് എ​ടു​ത്ത് എ​യ​ർ സ്ട്രി​പ്പി​ന്‍റെ ഒ​ര​റ്റ​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​ന്നോ​വ​യി​ൽ ക​യ​റ്റി. ഇ​തി​നു​ശേ​ഷം വാ​ഹ​നം അ​തി​വേ​ഗ​ത്തി​ൽ പു​റ​ത്തേ​ക്ക് ഓ​ടി​ച്ചു​പോകുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔദ്യോ​ഗിക വാ​ഹ​ന​വ്യൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നി​ല്ല ഈ ​ഇ​ന്നോ​വ. ഔദ്യോ​ഗിക  വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് ഏ​റെ അ​ക​ലെ​യാ​യാ​ണ് ഇ​ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ കൂടെ പോയാൽ പ്രസംഗവേദിയിലെത്താൻ വൈകുന്നതിനാലാണ് പ്രത്യേക വാഹനത്തിൽ കൊണ്ടുപോയതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ സാങ്കേതികവിദഗ്ധരും എസ്പിജിയുമാണ് പെട്ടി കൈകാര്യം ചെയ്തതെന്നും നവീൻ പറഞ്ഞു. പെട്ടിയുടെ വീഡിയോ പ്രചരിപ്പിച്ച കോൺഗ്രസ് നേതാക്കൾക്ക് സാമാന്യബോധം പോലുമില്ലെന്ന് നവീൻ കൂട്ടിച്ചേർത്തു.

പെ​ട്ടി​യി​ൽ എ​ന്താ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെട്ടിരുന്നു. കോൺഗ്രസും ജെ.ഡി.എസും രംഗത്തെത്തിയതിനെത്തുടർന്ന് ചിത്രദുർഗയിലെ ബിജെപി നേതൃത്വത്തോട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബിജെപി രം​ഗത്തെത്തിയിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com